തളിപ്പറമ്പിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം
ദേശീയപാതയിൽ ചിറവക്കിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏഴോം കൊട്ടില സ്വദേശി തളിപ്പറമ്പ നഗരത്തിൽ പള്ളിത്തറ ജ്വല്ലറിക്ക് സമീപം മൊബൈൽ ഫോൺ റിപ്പയറിങ് കട നടത്തുന്ന ഇ.വി. സൽഗുണനാ(45) ണ് മരിച്ചത്.
Feb 26, 2026, 11:59 IST
തളിപ്പറമ്പ്: ദേശീയപാതയിൽ ചിറവക്കിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏഴോം കൊട്ടില സ്വദേശി തളിപ്പറമ്പ നഗരത്തിൽ പള്ളിത്തറ ജ്വല്ലറിക്ക് സമീപം മൊബൈൽ ഫോൺ റിപ്പയറിങ് കട നടത്തുന്ന ഇ.വി. സൽഗുണനാ(45) ണ് മരിച്ചത്.
യുവാവ് സഞ്ചരിച്ച ബൈക്ക് ചരിഞ്ഞ് വീണപ്പോൾ സമീപത്ത് കൂടി കടന്നു പോകുന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.