കണ്ണൂർ പരിയാരത്ത് വൻ കഞ്ചാവ് വേട്ട; 5 പേർ പിടിയിൽ
പരിയാരം(കണ്ണൂർ): പരിയാരത്ത് വൻ കഞ്ചാവ് വേട്ട. 9.700 കിലോഗ്രാം കഞ്ചാവ് സഹിതം അഞ്ച് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. അലക്യം പാലത്തിന് സമീപത്തെ കുന്നിൻ മുകളിൽ വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. അലക്യം പാലത്തിന് സമീപത്തെ കാർലോസ് കുര്യാക്കോസ്(25), പിലാത്തറ സ്വദേശി കെ.വി.അഭിജിത്ത് (24), ഏമ്പേറ്റ് സ്വദേശി കെ.ഷിബിൻ (25), ശ്രീസ്ഥ സ്വദേശി കെ.ഷിജിൻ ദാസ് (28), വിളയാങ്കോട് സ്വദേശി റോബിൻ റോഡ്സ് (27) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത. എം IPS ന്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം പരിയാരം ഇൻസ്‌പെക്ടർ വിനീഷ് കുമാർ എംപി, എസ് ഐ രാഘവൻ എൻ പി എന്നിവരുടെ നേതൃത്വത്തിലുള്ള പരിയാരം പോലീസും സംയുക്തമായി നടത്തിയ നടത്തിയ പരിശോധനയിലാണ് ബംഗളൂരുവിൽ നിന്നെത്തിച്ച കഞ്ചാവ് ചില്ലറ വിൽപ്പനക്കായി പാക്കറ്റുകളിലാക്കാനുള്ള ശ്രമത്തിനിടയിൽ ഇവർ പോലീസ് പിടിയിലായത്. പ്രതികൾ കണ്ണൂർ ജില്ലയിലെ പ്രധാനകഞ്ചാവ് വിൽപ്പനക്കാർ ആണെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ് എൻ പി, ബൈജു, രാജീഷ്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. നർകോട്ടിക് സെൽ DYSP പി. കെ ധനഞ്ജയ ബാബുവിന്റെ മേൽനോട്ടത്തിൽ കണ്ണൂർ റൂറൽ ജില്ലയിൽ കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി ശക്തമായ പരിശോധനയാണ് നടന്നു വരുന്നത് .തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ MDMA കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പയ്യന്നൂരിൽ അനധികൃതമായി കടത്തികൊണ്ട് വന്ന 46 ലക്ഷവും പിടികൂടിയിരുന്നു.