എഴുപത്തിരണ്ടാം വയസിൽ ആദ്യ പുസ്തകവുമായി ബേനിഷ് കുറുമാത്തൂർ ; പ്രകാശനം 13 ന് മുയ്യത്ത്

തളിപ്പറമ്പ്: എഴുത്തുകാരന്‍ ബേനിഷ് കുറുമാത്തൂരിന്റെ(കെ.പി.മുസ്തഫ മാസ്റ്റര്‍) വഴിയില്‍ ഒഴുകും പുഴ യെന്നകഥകളും ഓര്‍മ്മകളും 13 ന് ഉച്ചക്ക് 1.45 ന് പ്രകാശനം ചെയ്യും.മുയ്യം യു.പി.സ്‌ക്കൂല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വചനജ്യോതി സോഷ്യല്‍ സെന്റര്‍ ഡയരക്ടര്‍ ഫാ.മാത്യു നിരപ്പേല്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും.

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി.പ്രസന്ന ടീച്ചര്‍ അധ്യക്ഷത വഹിക്കും.എം.എം.ഗോപാലന്‍ മാസ്റ്റര്‍, വി.ആയിഷാബീവി, സി.എച്ച്.വല്‍സലന്‍, കെ.സി.മഹേഷന്‍ മാസ്റ്റര്‍, വി.പി.മഹേശ്വരന്‍ മാസ്റ്റര്‍, പി.ഹരിശങ്കര്‍, പി.അനില്‍ എന്നിവര്‍ പ്രസംഗിക്കും. ബേനിഷ് കുറുമാത്തൂര്‍ മറുപടി പ്രസംഗം നടത്തും.മുയ്യം യു.പി.സ്‌ക്കൂല്‍ മുഖ്യാധ്യാപിക ഇ.ടി.ഉമ സ്വാഗതവും കെ.വി.സൂരജ് നന്ദിയും പറയും.

ഒരു കാലഘട്ടത്തില്‍ തളിപ്പറമ്പിലെ സാംസ്‌ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ബേനിഷ് കുറുമാത്തൂര്‍ 34 വര്‍ഷം മുയ്യം യു.പി.സ്‌ക്കള്‍ അധ്യാപകനായിരുന്നു. നിരവധി കഥകളും കുറിപ്പുകളും എഴുതിയിട്ടുള്ള അദ്ദേഹം 72-ാം വയസിലാണ് ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.യുവകലാസാഹിതി, ഇപ്റ്റ, ഐപ്‌സോ, ഇസ്‌ക്കസ് തുടങ്ങിയ സാംസ്‌ക്കാരിക സംഘടനകളുടെ നേതൃനിരകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.