ബംഗളൂരുവിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു
ബംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു മേലൂർ , മുഴപ്പില ങ്ങാട് കടവ് റോഡിൽ സു ഷമാലയത്തിൽ ആദിത്യൻ ചാലാടനാ (20)ണ് മരിച്ചത്.
Jun 12, 2026, 10:10 IST
കണ്ണൂർ: ബംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു മേലൂർ , മുഴപ്പില ങ്ങാട് കടവ് റോഡിൽ സു ഷമാലയത്തിൽ ആദിത്യൻ ചാലാടനാ (20)ണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെ ഒന്നോടെ ബംഗളുരു വിദ്യാനഗറിൽ വച്ചായിരുന്നു അപകടം. ആദിത്യനും സഹപാഠിയും സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു.
അപകടത്തിൽ ഇരുവരുടെയും തലക്കാണ് ക്ഷതമേറ്റത്. കൂടെയുണ്ടായിരുന്ന സഹപാഠി ഗുരുതരാവസ്ഥ യിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മേലൂർ-മുഴപ്പിലങ്ങാട് കടവ് റോഡിൽ സുഷമാലയത്തിൽ സജിത്ത് കെ.സി. (സൂസൻ)വിമിത ദമ്പതികളുടെ മകനാണ് സഹോദരി: അനുഷ്ക. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.