കണ്ണൂർ താവക്കരയിൽ 4.780 കിലോ ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കണ്ണൂർ നഗരത്തിലെ താവക്കരയിൽ വില്പനക്കായി എത്തിച്ച 4. 780 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി.
കണ്ണൂർ : കണ്ണൂർ നഗരത്തിലെ താവക്കരയിൽ വില്പനക്കായി എത്തിച്ച 4. 780 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി ഉജ്ജൽദാസ് (33) നെയാണ്എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൾ അഷ്‌റഷും സംഘവും അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ, താവക്കര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 4.780 കിലോ ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളയ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
കണ്ണൂർ ഭാഗത്തേക്ക് വില്പനക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. എക്സൈസ് സംഘത്തിൻ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, ഇ. ഐ. ആൻ്റ് ഐ.ബി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷജിത്ത് കെ, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ സുഹൈൽ പി പി, ഉമേഷ് കെ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, സായൂജ് വി കെ എന്നിവരും ഉണ്ടായിരുന്നു.