ആറു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബംഗാൾ സ്വദേശി തളിപ്പറമ്പിൽ അറസ്റ്റിൽ
ആറുവയസുകാരനായ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതായ പരാതിയില്‍ പശ്ചിമബംഗാള്‍
Nov 30, 2025, 08:30 IST
തളിപ്പറമ്പ്: ആറുവയസുകാരനായ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതായ പരാതിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ പോക്സോ കേസ് ചുമത്തിഅറസ്റ്റുചെയ്തു.
പശ്ചിമബംഗാള്‍ രാംപൂര്‍ഘട്ടിലെ ഫിര്‍ദൗസ് ഷേക്ക്(22)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് നഗരത്തിലെ ഒരു വിദ്യാലയത്തിലെ കുട്ടിയെ ഇയാൾ പ്രലോഭിച്ചു കൊണ്ടു ആളില്ലാത്ത സ്ഥലത്തു നിന്നുംപീഡിപ്പിച്ചത്. കുട്ടി വീട്ടിൽ വിവരം പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് ഈയാളുടെ പേരില്‍ തളിപ്പറമ്പ് പൊലിസ് പോക്സോ നിയമപ്രകാരം കേസെടുത്തു അറസ്റ്റുചെയ്തത്.