വിവരാവകാശത്തിന് അപേക്ഷ നൽകിയ മധ്യവയസ്ക്കനെ മർദ്ദിച്ച വളപട്ടണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു

കണ്ണൂർ :വളപട്ടണം  ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വിവരാവകാശത്തിന് അപേക്ഷ നൽകിയ വിരോധത്തിൽ വീട്ടു മുറ്റത്ത് അതിക്രമിച്ച് കയറി മർദ്ദിച്ചുവെന്ന പരാതിയിൽ വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനും മറ്റു രണ്ടു പേർക്കുമെതിരെ പൊലിസ് കേസെടുത്തു .

വളപട്ടണം ഗവ.ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന പി.വി.മുഹമ്മദാലി (54)യുടെ പരാതിയിലാണ് ഓട്ടോ ഡ്രൈവർ കരീം, വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ജംഷീറ, വ്യാപാരി എ.ടി.ഷമീൻ എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.

തിങ്കളാഴ്ച്ച രാത്രി ഏഴരമണിക്കാണ് പരാതിക്കാസ് പദമായ സംഭവം. പഞ്ചായത്തിൽ വിവരാവകാശം ചോദിച്ച വിരോധത്തിൽ പരാതിക്കാരന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ പ്രതികൾ തടഞ്ഞു നിർത്തി മരവടി കൊണ്ടും വാതിലിന്റെ ഓടാംബൽ കൊണ്ടും കൈ കൊണ്ടും അടിക്കുകയും ഒന്നാം പ്രതി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ നേതൃത്വത്തിൽ മർദ്ദനത്തിൽ  പരുക്കേറ്റയാളെ ആശുപത്രിയിലെത്തി സന്ദർശിച്ചു