വീട്ടിലെ വസ്തുക്കൾ മുഴുവനും കഥാപാത്രമായ മലയാളത്തിലെ ആദ്യ പുസ്തകവുമായി ബഷീർ പെരുവളത്ത് പറമ്പ്
നമ്മുടെ വീടുകളിൽ കാണുന്ന മിക്ക വസ്തുക്കളേയും കഥാപാത്രങ്ങളാക്കി കൊണ്ട് അവയുടെ സ്ഥായിയായ ഭാവത്തിൽ നിന്ന് കഥകണ്ടെത്തി ഇത്തരത്തിലുള്ള മലയാളത്തിലെ ആദ്യ പുസ്തക വുമായി ബഷീർ പെരുവളത്ത് പറമ്പ്.
കണ്ണൂർ : നമ്മുടെ വീടുകളിൽ കാണുന്ന മിക്ക വസ്തുക്കളേയും കഥാപാത്രങ്ങളാക്കി കൊണ്ട് അവയുടെ സ്ഥായിയായ ഭാവത്തിൽ നിന്ന് കഥകണ്ടെത്തി ഇത്തരത്തിലുള്ള മലയാളത്തിലെ ആദ്യ പുസ്തക വുമായി ബഷീർ പെരുവളത്ത് പറമ്പ്.
ഉറി,കട്ടിൽ, കിടക്ക , പായ, അലമാര, ജനൽ വാതിൽ, എന്നിങ്ങനെ എൺപതിൽപരം വീട്ട് വസ്തുക്കളാണ് ഓരോ കഥയും. കണ്ണൂർ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരനായ വിനു എബ്രഹാമാണ്.
ഗൃഹാന്തരീക്ഷത്തിലുള്ള മിക്ക വസ്തുക്കളും നമുക്ക് പ്രിയങ്കരമായി തീരേണ്ടവയാണ്. എന്നാൽ ഇവയൊക്കെ കേവല ഉപയോഗ സാധ്യതക്കപ്പുറം നമ്മുടെ ഹൃദയത്തിലേക്ക് പ്രവേശനം കിട്ടാത്തവയായി നിലകൊള്ളുന്നു. അത്കൊണ്ട് തന്നെ മിക്കപ്പോഴും സാഹിത്യ ഭാവനകളിലും ഈ അചേതന പ്രത്യക്ഷങ്ങൾക്ക് സ്ഥാനം ലഭിക്കാറില്ല .
ഇവിടെയാണ് ബഷീർ പെരുവളത്ത് പറമ്പ് രചിച്ച നമ്മുടെ ഭവനങ്ങളിലും, ചുറ്റും ഉള്ള മിക്ക വസ്തുക്കളുടെയും കഥ പറയുന്ന ഉറിവാതിൽ എന്ന കഥാസമാഹാരം വിസ്മയകരമായ പ്രസക്തിയാർജിക്കുന്നത്.
ഈ പുസ്തകത്തിലെ മിക്ക കഥകളും ഒന്നോ രണ്ടോ വാചകങ്ങളിൽ ഓരോ അചേതന വസ്തുവിൻ്റെയും ആത്മാവിനെ വെളിപ്പെടുത്തുകയാണ്. ഈ വെളിപ്പെടുത്തലുകളിൽ ഒക്കെ തന്നെ അതാത് വസ്തുക്കളുടെ സ്ഥായിയായ സ്വത്വത്തോടൊപ്പം അവ മനുഷ്യ ജീവനെ എങ്ങനെ സ്പർശിക്കുന്നു എന്നും തെളിച്ച് കാട്ടപ്പെടുന്നു.
ഈ കഥകളിലൂടെ കടന്ന് പോകുമ്പോൾ ഉറിയും ,,വാതിലും കട്ടിലും കിടക്കയും തലയിണയും ജനലും അലമാരയും പേനയും 'പെൻസിലും, മൊബൈൽ ഫോണും സ്വിച്ചും ഫാനും വെണ്ണീരും, ചുമരും, കൈക്കലത്തുണിയും ഒക്കെ കഥകളാകുന്നു എന്നാണ് അവതാരിക എഴുതിയ വിനു എബ്രഹാം പറയുന്നത്.
ഉറുമ്പുകൾ മുതൽ ആനവരെയുള്ള 64ജീവികൾ കഥാപാത്രങ്ങളായ ഉറുമ്പാനയെന്ന പുസ്തകം വായനക്കാരുടെ ഇഷ്ടം പിടിച്ച് പറ്റി രണ്ടാം പതിപ്പിലെത്തിയിരുക്കുകയാണ്.
കണ്ണൂരിൽ നടക്കുന്ന ലൈബ്രറി കൗൺസിൽ പുസ്തകമേളയിൽ 26 ന് വൈകുന്നേരം 4 മണിക്ക് കഥാകൃത്ത് ടി.പി വേണുഗോപാലൻ കെ.ദിവാകരൻമാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്യും.എഴുത്തുകാരൻ ബാലകൃഷ്ണൻ കൊയ്യാൽ അധ്യക്ഷനാകും.