കണ്ണൂർ കരുവഞ്ചാലിൽ അര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി : പതിനായിരം രൂപ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി
നടുവിൽ : കണ്ണൂർജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടുവിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ കരുവഞ്ചാൽ ടൗണിൽ നടത്തിയ പരിശോധനയിൽ മിനി മാർട്ട് എന്ന സ്ഥാപനത്തിൽ നിന്നും അര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് കോട്ടഡ് വാഴയില, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയ നിരോധിത വസ്തുക്കളാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ നടുവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ നടുവിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് രജീഷ് സി കെ തുടങ്ങിയവർ പങ്കെടുത്തു