ഇന്ത്യൻ പൗരനെന്ന് വ്യാജ രേഖ; ഏഴിമല നാവിക അക്കാദമിയിൽ ജോലിയിലുള്ള ബംഗ്ലാദേശുകാരന് അറസ്റ്റിൽ
രാജ്യത്തെ ഏറ്റവും അതീവ സുരക്ഷാ മേഖലയായഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശുകാരന് പിടിയിൽ. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായാണ് ഇയാൾ അക്കാദമിയിൽ ജോലി ചെയ്തുവന്നിരുന്നത്.
Sep 19, 2026, 10:20 IST
പയ്യന്നൂർ: രാജ്യത്തെ ഏറ്റവും അതീവ സുരക്ഷാ മേഖലയായഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശുകാരന് പിടിയിൽ. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായാണ് ഇയാൾ അക്കാദമിയിൽ ജോലി ചെയ്തുവന്നിരുന്നത്.
ഇയാളുടെ പക്കലുള്ള വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്ന പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗാൾ മുർഷിദാബാദ് പൊലിസിന്റെ പേരിലുള്ള വ്യാജ പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നു. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് പൊലിസ് ബംഗ്ളാദേശി പൗരനെ പിടികൂടിയത്.