ബാലൻ കോയ്യോട് നിര്യാതനായി
കോയ്യോട് ബില്ലുപ്പാലം സുധീഷ് സ്മാരക മന്ദിരത്തിന് സമീപം ശാന്തിനിലയത്തിൽ ബാലൻ കോയ്യോട് (86) നിര്യാതനായി. സി. പി. ഐ. എം. പാലം എ ബ്രാഞ്ച് മെമ്പർ ആണ്. പോലീസ് വെരിഫിക്കേഷനെ
ചാല : കോയ്യോട് ബില്ലുപ്പാലം സുധീഷ് സ്മാരക മന്ദിരത്തിന് സമീപം ശാന്തിനിലയത്തിൽ ബാലൻ കോയ്യോട് (86) നിര്യാതനായി. സി. പി. ഐ. എം. പാലം എ ബ്രാഞ്ച് മെമ്പർ ആണ്. പോലീസ് വെരിഫിക്കേഷനെ തുടർന്ന് പട്ടാളത്തിൽ നിന്നും പിരിച്ചു വിട്ടതിന് ശേഷം കലാ- സാംസ്കാരിക രംഗത്ത് സജീവമായി. ജ്ഞാ നോദയം കലാകേന്ദ്രം കോയ്യോട്, വെങ്കിലോട് ഉദയകലാസമിതി, പീപ്പിൾസ് തിയേറ്റർ ആടുർ എന്നീ കലാസമിതികളിൽ രചയിതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
പുരോഗമന കലാസാഹിത്യ സംഘം അഞ്ചരക്കാണ്ടി മുൻ മേഖല പ്രസിഡന്റ്. കർഷകസംഘം ചെമ്പിലോട് വില്ലേജ് പ്രസിഡന്റ്, അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കോയ്യോട് സർവീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടറുമായിരുന്നു. ഭാര്യ ശാന്ത വി. മക്കൾ സവിധ(കോയ്യോട്) മഹേഷ് (CPIM പാലം എ ബ്രാഞ്ച് സെക്രട്ടറി, കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ ജീവനക്കാരൻ) പരേതയായ ഷൈമ.
മരുമക്കൾ സുധാകരൻ( കോയ്യോട്), മിനി എം സി (CPIM പാലം എ ബ്രാഞ്ചഗം, കുടുംബശ്രീ, പേരെലശ്ശേരി ഗ്രാമ പഞ്ചായത്ത്). സഹോദരങ്ങൾ ഭാസ്കരൻ, കരുണാകരൻ(പൂന), പ്രഭാകരൻ (പൂന). പരേതരായ കുമാരൻ, ലീല ( ചാല). സംസ്കാരം വ്യാഴാഴ്ച്ച (നാളെ ) പകൽ മൂന്ന് മണിക്ക് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ശാന്തി കുടീരത്തിൽ