പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക : കേരള ബാങ്കിന് മുൻപിൽ കേരളബാങ്ക് എംപ്ലോയീസ് കോൺഗ്രസ്‌ ജില്ലാ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി

കേരള ബാങ്കിലെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, ഒഴിവുള്ള മുഴുവൻ തസ്തികകളിൽ പി.എസ്.സി നിയമനം നടത്തുക, ഭരണസമിതിയുടെ ധൂർത്തുകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരളബാങ്ക് എംപ്ലോയീസ് കോൺഗ്രസ്‌ ജില്ലാ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

 

കണ്ണൂർ :കേരള ബാങ്കിലെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, ഒഴിവുള്ള മുഴുവൻ തസ്തികകളിൽ പി.എസ്.സി നിയമനം നടത്തുക, ഭരണസമിതിയുടെ ധൂർത്തുകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരളബാങ്ക് എംപ്ലോയീസ് കോൺഗ്രസ്‌ ജില്ലാ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കണ്ണൂർ റീജിയണൽ ഓഫീസിനു മുന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ കൂവേരി ഉത്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ശ്രീമതി. ഹഫ്സ മുസ്‌തഫ അദ്ധ്യ ക്ഷത വഹിച്ചു.യൂണിയൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സാജിദ്. ടി.പി ദേവരാജൻ. എൻ., ജീന, പ്രസംഗിച്ചു.