ബേബി റൂട്‌സിന്റെ പുതിയ കേന്ദ്രം കണ്ണൂർ കക്കാട് തുറന്ന് പ്രവർത്തിക്കും

ളാപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബേബി റൂട്‌സി ( പ്രീ സ്കൂൾ)ന്റെപുതിയ കെട്ടിടം കക്കാട് സാധു കമ്പനിക്കടുത്ത് ഒണ്ടേൻ പറമ്പിൽ നവംബർ ഒന്നിന് പ്രവർത്തനമാ രംഭിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ സ്മിത ബി എസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു

 

കണ്ണൂർ: തളാപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബേബി റൂട്‌സി ( പ്രീ സ്കൂൾ)ന്റെപുതിയ കെട്ടിടം കക്കാട് സാധു കമ്പനിക്കടുത്ത് ഒണ്ടേൻ പറമ്പിൽ നവംബർ ഒന്നിന് പ്രവർത്തനമാ രംഭിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ സ്മിത ബി എസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അക്കങ്ങളും അക്ഷരങ്ങളും നിർബന്ധിച്ച് പഠിപ്പിക്കുന്ന സമ്പ്രദായം പൂർണമായും ഒഴിവാക്കി വ്യത്യസ്ത്‌തമായ പരിചരണത്തിലൂടെകുട്ടികളുടെ മനോവികാസം സാധ്യമാക്കുകയാണ് ബേബി റൂട്‌സിലൂടെ ചെയ്യുന്നത്. കളി, കഥ എന്നിവയിലൂടെ നിരീക്ഷണ ശേഷി വളർത്തി പ്രായോഗിക പ്രവർത്തികളിലൂടെ കുട്ടികൾക്ക് അറിവും അനുഭവവും നേടാൻ സഹായിക്കുന്ന നൂതന രീതിയാണ് ബേബി റൂട്‌സ് നടപ്പാക്കുന്നതെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് തുടക്കത്തിൽസ്ഥാപനത്തിൽ അഡ്മിഷൻ നൽകിയിരുന്നത്. 

സ്ഥാപനത്തിലെ പാഠ്യപദ്ധതിയെക്കുറിച്ച് മനസ്സിലാക്കി നിരവധി രക്ഷിതാക്കൾ താല്‌പര്യപ്പെട്ടതു പ്രകാരം ഒന്നരവയസ്സ് മുതൽ പ്രായമുള്ള കുട്ടികളെയും തളാപ്പിലെ ബേബി റൂട്‌സിൽ ഇപ്പോൾ പ്രവേശിപ്പിക്കുന്നുണ്ട്. കക്കാട് തുടങ്ങുന്ന പുതിയ കെട്ടിടത്തിൽ 6 മാസം മുതൽ പ്രായമുള്ള കുഞ്ഞുങ്ങളെ രാവിലെ 9.30 മണി മുതൽ വൈകു. 5 മണി വരെ പരിപാലിക്കുന്നതിനുള്ള പദ്ധതിയാണ് ബേബി പ്രാവർത്തികമാക്കുന്നത്.സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് തളാപ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഫീസ് ഇളവ് ആനുകൂല്യം നൽകുമെന്നുംഏറെ പ്രയാസം ഉള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കു തികച്ചും സൗജന്യമായും പ്രവേശനം ലഭിക്കുമെന്നുംഅവർ പറഞ്ഞു.അദ്ധ്യാപികമാരായ അർഷദ എം, ശിൽപ പി , അംബിക ധനേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.