ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നു ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി മരിച്ചു

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നു ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

 

മാഹി: ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നു ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ദാറുൽ ഹെയ്ററിൽ ആയാടത്തിൽ അൻസാറാണ് (38) മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തിരുവനന്തപുരം– മംഗലാപുരം ഏറനാട് എക്സ്പ്രസിൽ നിന്നാണ് അൻസാർ വീണ് ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായിരുന്നു. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്താറായപ്പോഴാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്. ഉടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയുമെത്തി മെഡിക്കൽ കോളജ്ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിതാവ്: പരേതനായ ബഷീർ. മാതാവ്: ഹയറുന്നിസ.