സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് അഴീക്കോടൻ രാഘവന്റെ ശിൽപം ഒരുങ്ങി

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ സ്ഥാപിക്കാൻ ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ അഴീക്കോടൻ രാഘവന്റെ ശിൽപം ഒരുങ്ങി. പുതുക്കി പണിയുന്ന

 

പയ്യന്നൂർ : സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ സ്ഥാപിക്കാൻ ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ അഴീക്കോടൻ രാഘവന്റെ ശിൽപം ഒരുങ്ങി. പുതുക്കി പണിയുന്ന ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിലേക്കാണ് മൂന്നടി ഉയരമുള്ള  ഫൈബർ ഗ്ലാസ് ശിൽപം രണ്ട് മാസം സമയമെടുത്ത് ഒരുക്കിയത്. മൂന്നടി ഉയരമുള്ള തറയിലാണ് ശിൽപം സ്ഥാപിക്കുക. 

ശിൽപം വിലയിരുത്താൻ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദൻ, ഏരിയ സെക്രട്ടറി പി.സന്തോഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, കോറോം ഈസ്റ്റ് ലോക്കൽ സെക്രട്ടറി വി.വി.ഗിരീഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ പി.വിനോദൻ, എം.രഞ്ജിത്ത് എന്നിവരെത്തിയിരുന്നു.

ഇതു കൂടാതെ ജില്ലാ കമ്മിറ്റി ഓഫിസിൽ എകെജി ഹാളിന്റെ ചുമരിൽ 1800 സ്ക്വയർ ഫീറ്റ് വലുപ്പത്തിൽ എകെജിയുടെ  സ്റ്റെൻസിൽ ചിത്രവും ഉണ്ണി കാനായി ഒരുക്കിയിട്ടുണ്ട്. കേരളാ ലളിതകലാ അക്കാദമി നിർച്ചാഹക സമിതി അംഗം കൂടിയാണ് ഉണ്ണികാനായി.