സർഗോത്സവ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു
ലൈബ്രറി കൗൺസിൽ നടത്തിയ സർഗോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാല,തോട്ടട ശ്രീനാരായണഗുരു സ്മാരക സംഗീത സമിതി വായനശാല,
Jan 19, 2026, 11:41 IST
കടലായി : ലൈബ്രറി കൗൺസിൽ നടത്തിയ സർഗോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാല,തോട്ടട ശ്രീനാരായണഗുരു സ്മാരക സംഗീത സമിതി വായനശാല, വട്ടക്കുളം ദേശ സേവാ സംഘം വായനശാല എന്നിവയ്ക്ക് താപ്പള്ളി കണ്ണോത്ത് കുഞ്ഞിക്കണ്ണൻ സ്മാരക ട്രോഫികൾ വിതരണം ചെയ്തു.
കലാഭവൻ മണി പുരസ്കാരം നേടിയനേതൃ സമിതി കൺവീനർ ജനു ആയിച്ചാൻകണ്ടിയെ ആദരിച്ചു.കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ടി കെ ഡി മുഴപ്പിലങ്ങാട് ഉപഹാര സമർപ്പണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ടി.ശശി സർഗോത്സവം വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. കെ കെ ജനാർദ്ദനൻ അധ്യക്ഷനായി. കെ വി ജയരാജ്, വിനീത് ആയാടത്തിൽ,പി വിനോദ്,സിഎം സുമേഷ്,എ പി ഹരിതൻ എന്നിവർ സംസാരിച്ചു