ഓട്ടോറിക്ഷ തൊഴിലാളികൾ കണ്ണൂർ ആർ.ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

 

കണ്ണൂർ : പഴയ വാഹനങ്ങളുടെ സി.എഫ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചത് സംസ്ഥാന സർക്കാർ ഒഴിവാക്കണമെ ന്നും,  കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിയമങ്ങൾ (ലേബർകോഡുകൾ) പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓൾ കേരള സ്വതന്ത്ര ഓട്ടോ റിക്ഷ തൊഴിലാളി യൂണിയന്റെ ( എ.കെ.എസ്.എ.ടി.യു - എച്ച്.എം.എസ് ) നേതൃത്വത്തിൽ  നൂറുകണക്കിന്  തൊഴിലാളികൾ ബുധനാഴ്ച്ച രാവിലെ
കണ്ണൂർ ആർടി ഓഫീസിലേക്ക്പ്രതിഷേധ മാർച്ചും ധർണയും  നടത്തി.

പ്രതിഷേധ മാർച്ചിന്  കെ.സുജിത് , വി. വിമഹമൂദ്, കമറുദ്ദീൻ വാരം, റാസിഖ് പാപ്പിനിശേരി ,  അനിൽ കൂത്തുപറമ്പ്, എൻ. സീതാറാം തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധ മാർച്ചും ധർണയും  രാഷ്ട്രീയ നിരീക്ഷകനും, സാമൂഹ്യ പ്രവർത്തകനുമായ കെ.സി ഉമേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. ആർടി ഓഫീസിന് മുൻപിൽ നടത്തിയ ധർണയിൽ എ.കെ.എസ്.എ.ടി.യു സംസ്ഥാന സമിതി അംഗം അബ്ദുൽ റാസിഖ് സ്വാഗത പറഞ്ഞു.   സംസ്ഥാനപ്രസിഡണ്ട് അഡ്വ: കസതൂരി ദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന:സെക്രട്ടറി എൻ ലക്ഷ്മണൻ ,  സംസ്ഥാന സമിതി അംഗം മനോജ് സാരംഗ് തുടങ്ങിയവർ പ്രസംഗിച്ചു.