നവംബർ 10 ന് കണ്ണൂരിൽ ഓട്ടോ പണിമുടക്ക്: അധികൃതർക്ക്നോട്ടീസ് നൽകി

സംയുക്ത ഓട്ടോറിക്ഷ ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ന് കണ്ണൂരിൽ  ഓട്ടോറിക്ഷ പണിമുടക്ക് നടത്തും.ഇതിന് മുന്നോടിയായി മേയർ , എം എൽ .എ ,,ജില്ലാകലക്ടർ, ആർ ടി ഒഅസി: പോലീസ് കമ്മീഷണർ, ഉൾപ്പെടെയുള്ളവർക്ക് സംയുക്ത ഓട്ടോറിക്ഷ

 

കണ്ണൂർ:സംയുക്ത ഓട്ടോറിക്ഷ ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ന് കണ്ണൂരിൽ  ഓട്ടോറിക്ഷ പണിമുടക്ക് നടത്തും.ഇതിന് മുന്നോടിയായി മേയർ , എം എൽ .എ ,,ജില്ലാകലക്ടർ, ആർ ടി ഒഅസി: പോലീസ് കമ്മീഷണർ, ഉൾപ്പെടെയുള്ളവർക്ക് സംയുക്ത ഓട്ടോറിക്ഷ ട്രേഡ് യൂണിയൻ നേതാക്കൾ നോട്ടീസ് നൽകി.  സംയുക്ത ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ നേതാക്കളായ കുന്നത്ത് രാജീവൻ (INTUC) ,എൻ. ലക്ഷ്മണൻ (Ak SATU ) ,കെ അശ്രഫ് ( STU) C K ശശികുമാർ (BM S) മുഹമ്മദ് ഇംതിയാസ് ( FITU) തുടങ്ങിയവർ  നേരിട്ട് നോട്ടീസ് നൽകുകയും പണിമുടക്കിന്റെ കാരണം വിശദീകരിക്കുകയും ചെയ്തു. 

ഈക്കാര്യം പരിശോധിക്കാമെന്നും, ബന്ധപ്പെട്ടഎല്ലാ വകുപ്പ് മേധാവികളുമായും ട്രേഡ് യൂണിയനുകളുമായും ചർച്ച ചെയ്ത് കൊണ്ട്പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് കോർപ്പറേഷൻ മേയറും ,അഡീഷണൽ ഡിസ്റ്റിക് ട് മജിസ്റ്റ്രേട്ടും(AD M ) യൂണിയൻ നേതാക്കൾക്ക് ഉറപ്പു നൽകി. 
നിവേദക സംഘത്തോടൊപ്പം മിൽന രാജീവൻ , സി.കെ .ജയരാജൻ ദിനേശ്കുമാർ . കെ , അബ്ദുൽ റൌഫ് , ജസീൽ, ഉല്ലാ സൻ .MK, നാസർ മയ്യിൽ ,ശ്രീ ദിലീപ് കുമാർ , ജിതിൻ .P , ,രവീന്ദ്രൻ . എം, യഹ്യ .എം . കെ , മുനീർ വളപട്ടണം, കസ്തൂരി ജയരാജൻ, പി. സുരേന്ദ്രൻ , KT രതീഷ് , പ്രകാശൻ ,രാജേഷ് K.V , രാജീവൻ. എ.എൻ തുടങ്ങിയവർ പങ്കെടുത്തു.