കണ്ണൂരിൽ ലോറിയിടിച്ച് പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരനായ വയോധികൻ ചികിത്സയ്ക്കിടെ മരിച്ചു

കൂത്തുപറമ്പ്-തലശേരി സംസ്ഥാനപാതയിൽ ആറാംമൈൽ മൈതാനപ്പ ള്ളിക്ക് സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ ചികിത്സയ്ക്കിടെ മരിച്ചു.

 


കതിരൂർ: കൂത്തുപറമ്പ്-തലശേരി സംസ്ഥാനപാതയിൽ ആറാംമൈൽ മൈതാനപ്പ ള്ളിക്ക് സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ ചികിത്സയ്ക്കിടെ മരിച്ചു. കോങ്ങാറ്റ കൃഷ്‌ണപിള്ള സ്ക്വയറിന് സമീപത്തെ കരിന്താങ്കണ്ടി രവീന്ദ്രനാ (കക്കൻപറമ്പ ത്ത്- 78) ണ് മരിച്ചത്. ഈമാസം ഒമ്പതിനായിരു ന്നു അപകടം.

 പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽവച്ചാണ് മരിച്ചത്. പരേതരായ ഉച്ചമ്പള്ളി ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനാ ണ്. ഗുരുതരമായി പരിക്കേ റ്റ ഇദ്ദേഹത്തിൻ്റെ ഭാര്യ കൗസല്യ ചികിത്സയിലാണ്. അപകടത്തിൽ രവീന്ദ്രൻ്റെ മകളു ടെ മകൻ ഗോകുലിനും പരിക്കേറ്റിരുന്നു. മക്കൾ: രജീഷ് (റബ്കോ ചോനാ ടം, സി പി എം കോ ങ്ങാറ്റ ഈസ്റ്റ് ബ്രാഞ്ച് അം ഗം), രേഖ (വട്ടിപ്രം), പ്രസാദ്. മരുമക്കൾ: രമേ ശൻ (വട്ടിപ്രം), റീന (വേ ങ്ങാട്).