കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍  ഓട്ടോറിക്ഷ പരിശോധന: ഇന്നലെ മാത്രം ചുമത്തിയത് 37500 രൂപ

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കെ സി നമ്പര്‍ ഇല്ലാതെയും പാര്‍ക്കിങ്ങിന് വിരുദ്ധമായി പാര്‍ക്ക് ചെയ്യുകയും, പെര്‍മിറ്റ് നിബന്ധനകള്‍ക്ക് വിരുദ്ധമായി സര്‍വ്വീസ് നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ആര്‍.ടി.ഒ ഇ എസ് ഉണ്ണികൃഷ്ണന്‍ അറിയിച്ചു. 

 

കണ്ണൂര്‍  : കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കെ സി നമ്പര്‍ ഇല്ലാതെയും പാര്‍ക്കിങ്ങിന് വിരുദ്ധമായി പാര്‍ക്ക് ചെയ്യുകയും, പെര്‍മിറ്റ് നിബന്ധനകള്‍ക്ക് വിരുദ്ധമായി സര്‍വ്വീസ് നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ആര്‍.ടി.ഒ ഇ എസ് ഉണ്ണികൃഷ്ണന്‍ അറിയിച്ചു. 

പരിശോധനയുടെ ഭാഗമായി ഇന്നലെ മാത്രമായി 11 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും 37500 രൂപ പിഴ ചുമത്തുകയും ചെയ്തു.  വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.