അമിത വേഗതയിൽ സഞ്ചരിച്ചത് ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ നടു റോഡിൽ തല്ലിച്ചതച്ചു

സ്കൂട്ടർ യാത്രക്കാരനായ യുവാവാണ് ചെറിയ പെരുന്നാൾ ദിവസം വൈകിട്ട് ന്യൂമാഹി പെരിങ്ങാടിയിൽ കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന പെരിങ്ങാടി സ്വദേശി രാഗേഷിനെ വാഹനത്തിൽ നിന്നും പുറത്തിറക്കി റോഡിൽ വലിച്ചിഴച്ച് മർദ്ദിച്ചത്. 

 

തലശേരി :അമിത വേഗത ചോദ്യം ചെയ്തതിന് ഓട്ടോറിക്ഷ ഡ്രൈവറെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചു. സ്കൂട്ടർ യാത്രക്കാരനായ യുവാവാണ് ചെറിയ പെരുന്നാൾ ദിവസം വൈകിട്ട് ന്യൂമാഹി പെരിങ്ങാടിയിൽ കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന പെരിങ്ങാടി സ്വദേശി രാഗേഷിനെ വാഹനത്തിൽ നിന്നും പുറത്തിറക്കി റോഡിൽ വലിച്ചിഴച്ച് മർദ്ദിച്ചത്. 

എൻ റോക്ക് സ്കൂട്ടറിൽ യുവാവ്അമിത വേഗതയിൽ സഞ്ചരിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം'നല്ല ഗതാഗത കുരുക്കുള്ള സമയത്തായിരുന്നു യുവാവിൻ്റെ അഭ്യാസപ്രകടനം. ഇതിനെതിരെ പ്രതികരിച്ച രാഗേഷിനെ സ്കൂട്ടർ യാത്രികനായ മുഹമ്മദ് ഷബിൻ റോഡിലിട്ടു മർദ്ദിക്കുകയായിരുന്നു. 

അക്രമം കണ്ടു രാഗേഷിൻ്റെ ഭാര്യയും മകനും കരഞ്ഞു കൊണ്ടു തടയാൻ ശ്രമിക്കുന്നത് പുറത്തുവന്ന വീഡിയോയിലുണ്ട്. സ്ഥലത്തുണ്ടായിരുന്നവരാണ് മുഹമ്മദ് ഷബിനെ പിടികൂടി പൊലി സിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.