കൂത്തുപറമ്പ് നഗരത്തിൽ ഓട്ടോ തൊഴിലാളികൾ പണിമുടക്കി

നഗരസഭാ പെർമിറ്റില്ലാതെ കൂത്തുപറമ്പ് നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ തടയുക, സമാന്തര കോൾ ടാക്സികൾ നിരോധിക്കുക, അനുവദനീയമില്ലാതെ കൃത്രിമ സ്റ്റാൻഡുണ്ടാക്കി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക

 

കൂത്തുപറമ്പ് : നഗരസഭാ പെർമിറ്റില്ലാതെ കൂത്തുപറമ്പ് നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ തടയുക, സമാന്തര കോൾ ടാക്സികൾ നിരോധിക്കുക, അനുവദനീയമില്ലാതെ കൃത്രിമ സ്റ്റാൻഡുണ്ടാക്കി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൂത്തുപറമ്പ് നഗരസഭയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ പണിമുടക്കി പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. 

സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ 12 മണി വരെയാണ് സർവീസ് നിർത്തിവെച്ചു സമരം നടത്തിയത്. കൂത്തുപറമ്പ് നഗരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ നൂറോളം ഓട്ടോറിക്ഷ തൊഴിലാളികൾ പങ്കെടുത്തു.