ഓട്ടോ ലേബർ യൂണിയൻ കണ്ണൂർ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി

ജനദ്രോഹ - തൊഴിലാളി വിരുദ്ധ സമീപനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കോർപറേഷൻ തീരുമാനത്തിനെതിരെ ഓട്ടോ ലേബർ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.

 

കണ്ണൂർ: ജനദ്രോഹ - തൊഴിലാളി വിരുദ്ധ സമീപനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കോർപറേഷൻ തീരുമാനത്തിനെതിരെ ഓട്ടോ ലേബർ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. സിഐടിയു ഏരിയാ സെക്രട്ടറി കാടൻ ബാലകൃഷ്ണൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. 

യൂണിയൻ വൈസ് പ്രസിഡണ്ട് കെ പ്രവീൺ അധ്യക്ഷനായി. സെക്രട്ടറി എ വി പ്രകാശൻ സ്വാഗതം പറഞ്ഞു. സി ഷരീഫ്,എ ജ്യോതീന്ദ്രൻ, എം അജിത്ത്, വി കെ മനീഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യപ്പെട്ടുള്ള നിവേദനം മേയർക്ക് സമർപ്പിച്ചു.