കണ്ണൂരിൽ ഓട്ടോ ഡ്രൈവർ ഹ്യദയാഘാതം മൂലം അന്തരിച്ചു

ഓട്ടോഡ്രൈവർ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു

 

മാതമംഗലം: ഓട്ടോഡ്രൈവർ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു.എരമം പുല്ലൂര് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ദേവസ്വം സെക്രട്ടറിയും ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു തൗവ്വറ ഡിവിഷൻ സെക്രട്ടറിയുമായ എരമം സൗത്ത് എൽ.പി. സ്‌കൂളിന് സമീപത്തെ ഊനത്തിൽ അനിൽകുമാർ(49)ആണ് മരിച്ചത്.

ഭാര്യ: രമ്യശ്രീ.മകൻ: അഭിമന്യു.ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ തൗവ്വറ ഓട്ടോ സ്റ്റാന്റിലും, 2 മണിക്ക് നടുവിലെക്കുനി സി.പി.എം പാർട്ടി ഓഫീസിലും 2.30 ന് വീട്ടിലും പൊതുദർശനത്തിന് വെച്ച ശേഷം വൈകുന്നേരം 3 മണിക്ക് പുല്ലുപാറ സമുദായ ശമ്ശാനത്തിൽ സംസ്‌ക്കാരം നടത്തി.