ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദിൻ്റെ വാഹനം തടഞ്ഞ് കൈയ്യേറ്റത്തിന് ശ്രമം, കൊലവിളി മുഴക്കിയ പ്രതിയെ അറസ്റ്റു ചെയ്യാത്തതിൽ പൊലിസ് സ്റ്റേഷനിൽ മുൻപിൽ പ്രതിഷേധം
ധർമ്മടത്തെ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ വി.പി അബ്ദുൾ റഷീദിൻ്റെ പ്രചരണ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്തതായി പരാതി. ഞായറാഴ്ച്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം.
ചക്കരക്കൽ: ധർമ്മടത്തെ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ വി.പി അബ്ദുൾ റഷീദിൻ്റെ പ്രചരണ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്തതായി പരാതി. ഞായറാഴ്ച്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം.
മുഴപ്പാല കൈ ത പ്രത്ത് വോട്ട് അഭ്യർത്ഥിക്കാനെത്തിയപ്പോഴാണ് സംഭവം. സി.പി.എം പ്രവർത്തകൻ ലിജുവിൻ്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥി സഞ്ചരിച്ച പ്രചരണ വാഹനം തടഞ്ഞു അക്രമിക്കുകയും പുറത്തിറങ്ങിയ അബ്ദുൾ റഷീദിനെതിരെ കൊലവിളി നടത്തുകയും ചെയ്തു വെന്നാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകർ തടഞ്ഞതു കാരണമാണ് അക്രമി പിൻതിരിഞ്ഞത്. സ്ഥാനാർത്ഥി പരാതിപ്പെട്ടിട്ടും കൊലവിളി മുഴക്കിയ സി.പി.എം പ്രവർത്തകനെ സ്ഥലത്ത് എത്തിയ പൊലിസ് അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു വി.പി അബ്ദുൾ റഷീദിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ പൊലിസ് സ്റ്റേഷന് മുൻപിലെത്തി പ്രതിഷേധിച്ചു.
സ്ഥാനാർത്ഥിക്കെതിരെയുള്ള കൈയ്യേറ്റത്തിലും കൊലവിളി ഭീഷണിയിലും കണ്ണൂർ ഡി.സി.സി പ്രതിഷേധിച്ചു. പരാജയഭീതിയിൽ സിപിഎം അവരുടെ അവസാനത്തെ അടവായ അക്രമത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ആരോപിച്ചു. ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ റഷീദിനെ പ്രചരണ വാഹനം തടഞ്ഞു കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം സമാധാനപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. അക്രമം നടത്തി ജനങ്ങളിൽ ഭീതി ഉണ്ടാക്കി പോളിംഗ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.
സ്ഥാനാർത്ഥികളെ തടയുന്നതും പ്രചരണ വാഹനങ്ങൾ അക്രമിക്കുന്നതും ജനാധിപത്യ മര്യാദയ്ക്ക് ചേർന്നതല്ല. കനത്ത പരാജയം മുന്നിൽ നിൽക്കെ സമനില തെറ്റിയ മട്ടിലാണ് സിപിഎം ക്രിമിനലുകളെ രംഗത്തിറക്കിയതെന്നും ഇത്തരം നെറികേടുകൾക്ക് പൊതുജനം വോട്ടിലൂടെ മറുപടി നൽകുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.