എതിർപ്പുകൾ സൃഷ്ടിച്ച് ജനങ്ങളെ എനിക്കെതിരെ തിരിച്ചുവിടാൻ ശ്രമം : വി. കുഞ്ഞികൃഷ്ണൻ
തനിക്കെതിരെ വലിയ എതിർപ്പുകൾ സൃഷ്ടിച്ച് സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നുംപയ്യന്നൂരിൽ നീതിപൂർവ്വമായ ഒരു തിരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഭയപ്പെടുകയാണെന്നും യുഡിഎഫ്
ജനങ്ങളെ എനിക്കെതിരെ തിരിച്ചുവിടാനും ശ്രമം നടക്കുന്നു. ഇത് ജനങ്ങൾ തിരിച്ചറിയണം.ഭീഷണി ശക്തമാണ് പക്ഷെ പോലീസ് സുരക്ഷ ഞാൻ ആവശ്യപ്പെട്ടിട്ടില്ല.
പയ്യന്നൂർ: തനിക്കെതിരെ വലിയ എതിർപ്പുകൾ സൃഷ്ടിച്ച് സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നുംപയ്യന്നൂരിൽ നീതിപൂർവ്വമായ ഒരു തിരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഭയപ്പെടുകയാണെന്നും യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി വി.കുഞ്ഞികൃഷ്ണൻ.പയ്യന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരിലെ തൻ്റെസ്ഥാനാർത്ഥിത്വത്തിൽഎൽ ഡി എഫിൻ്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുളള എതിർപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സ്ഥല ഉടമയെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കിയെന്നുംഅന്നൂരിൽ ഞങ്ങളുടെ പ്രവർത്തകർ എഴുതിയ ചുമരെഴുത്ത് സിപി എം .പ്രവർത്തകർ മാറ്റിയെഴുതിയെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ സ്ഥാനാർത്ഥിത്വം മറ്റ് ചിലർ നിയന്ത്രിക്കുന്ന കാര്യങ്ങളിലേക്ക് വരുന്നു.കരിങ്കുഴിയിലും, ഏച്ചി ലാംവയലിലും എഴുതിയ ചുമരിൽ സ്വതന്ത്ര സ്ഥാനാർത്ഥി എന്നുള്ളത് യു ഡി എഫ് സ്ഥാനാർത്ഥിയെന്നാക്കി.തൻ്റെ സ്ഥാനാർത്ഥിത്വം എൽ.ഡി എഫ് അല്ല തീരുമാനിക്കേണ്ടത്. യു ഡി എഫ് പിന്തുണ പ്രഖ്യാപിക്കുന്നതിന് മുമ്പേ തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു.
സർവ്വസ്വതന്ത്രനായി മത്സരിക്കുകയാണെന്നും ആരുടെ പിന്തുണ തന്നാലും സ്വീകരിക്കുമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.ബോധപൂർവ്വം ഓരോ ദിവസവും പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കിസംഘർഷത്തിൻ്റെ അന്തരീക്ഷത്തിലേക്ക് പയ്യന്നൂരിനെ കൊണ്ടുപോകാൻ എൽഡിഎഫ് ശ്രമിക്കുകയാണ്. ഇതുപോലൊരു തിരഞ്ഞെടുപ്പ് പ്രവർത്തനം ഇതിന് മുമ്പ് കണ്ടിട്ടുണ്ടോയെന്നുംഅദ്ദേഹം ചോദിച്ചു.എൽ.ഡി എഫിന് അകത്ത് നിന്ന് എനിക്ക് വലിയ വോട്ട് ക്യാൻവാസ് ചെയ്യാൻ കഴിയുമെന്ന് അവർ കരുതുന്നു.
അതിനാലാണ് എന്നെ ഒരുവിഭാഗത്തിൻ്റെ ആളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.സിപിഎമ്മിന് കോൺഗ്രസിൻ്റെ വോട്ട് വാങ്ങാംഎന്നാൽ മറ്റുള്ളവർക്ക് വാങ്ങി കൂടാ എന്നതാണ് സി പി എം നയം. തമിഴ്നാട്ടിൽ സിപിഎമ്മിൻ്റെ എം പി മാർ ജയിച്ചത് കോൺഗ്രസിൻ്റെ വോട്ട് കൊണ്ടാണ് . എന്നിട്ടാണ് എന്നെ യുഡി എഫ് പിന്തുണക്കുന്നതിനെ എതിർക്കുന്നത്.എൻ്റെ പോരാട്ടം അഴിമതിക്കും മാഫിയ വത്കരണത്തിനുമെതിരെയാണ്.കളങ്കിതനായ ഒരു വ്യക്തി പയ്യന്നൂരിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ടൊയെന്നാണ് വോട്ടർ മാരോട് ചോദിക്കുന്നത്.
ജനങ്ങളെ എനിക്കെതിരെ തിരിച്ചുവിടാനും ശ്രമം നടക്കുന്നു. ഇത് ജനങ്ങൾ തിരിച്ചറിയണം.ഭീഷണി ശക്തമാണ് പക്ഷെ പോലീസ് സുരക്ഷ ഞാൻ ആവശ്യപ്പെട്ടിട്ടില്ല.പോലീസിൻ്റെ സുരക്ഷ കൊണ്ട് മാത്രം ഒരാളുടെ ജീവൻ രക്ഷിക്കാനാവില്ല.ഞാൻ ഉന്നയിക്കുന്ന വിഷയത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്.സത്യത്തിനും നീതിക്കും ധർമ്മത്തിനുമുള്ള പോരാട്ടമാണ് തൻ്റെ സ്ഥാനാർത്ഥിത്വത്തിൻ്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വാർത്ത സമ്മേളനത്തിൽ വി.കുഞ്ഞികൃഷണനൊപ്പം യു.നാരായണൻ, പി.പ്രസന്നൻ, സി ദിവാകരൻ എന്നിവരും ഉണ്ടായിരുന്നു.