ഒറ്റനോട്ടത്തിൽ സ്വർണം, കണ്ണൂർ ചക്കരക്കല്ലിലെ തട്ടിപ്പ് പൊളിഞ്ഞത് ജ്വല്ലറി ഉടമയുടെ ഇടപെടൽ

ചക്കരക്കൽ നഗരത്തിലെ ജ്വല്ലറിയില്‍ വ്യാജസ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ച  രണ്ടു യുവാക്കള്‍ അറസ്റ്റിലായത് ജ്വല്ലറി ഉടമയുടെ സമർത്ഥമായ ഇടപെടലിലൂടെ. ഒറ്റനോട്ടത്തിൽ സ്വർണമാണെന്ന് തോന്നിപ്പിക്കുന്ന

 

കണ്ണൂർ/ചക്കരക്കല്‍ : ചക്കരക്കൽ നഗരത്തിലെ ജ്വല്ലറിയില്‍ വ്യാജസ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ച  രണ്ടു യുവാക്കള്‍ അറസ്റ്റിലായത് ജ്വല്ലറി ഉടമയുടെ സമർത്ഥമായ ഇടപെടലിലൂടെ. ഒറ്റനോട്ടത്തിൽ സ്വർണമാണെന്ന് തോന്നിപ്പിക്കുന്ന ഉരുപ്പിടി വിദഗ്‌ദ്ധ പരിശോധനയിലാണ് ജ്വല്ലറി ഉടമ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത് ഉടൻ പ്രതികൾ അറിയാതെ പൊലി സിൽ വിവരമറിയിക്കുകയായിരുന്നു പൊലി സെത്തി യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.

മുഴപ്പിലങ്ങാട് മൊയ്തു പാലം സ്വദേശികളായ ആഷിയാനില്‍ പുതിയ പുരയില്‍ അബ്ദുള്‍ റസാഖ്(42) പുതിയ പുരയില്‍ മുഹമ്മദ് റൈഹാന്‍(32) എന്നിവരെയാണ് ചക്കരക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ. എ ഫക്രുദ്ദീന്‍ അറസ്റ്റു ചെയ്തത്. ചക്കരക്കല്‍ ടൗണിലെ അപര്‍ണ ജ്വല്ലറി ഉടമ കൂടാളി തലമുണ്ടയിലെ ഡിവൈന്‍ വില്ലയില്‍ കെ. മഹേഷിന്റെ പരാതിയിലാണ് ചക്കരക്കല്‍ പൊലിസ് കേസെടുത്തത്. 

വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ 13.160 ഗ്രാം 916   ബി. എസ്. ഐ മാര്‍ക്ക് ചെയ്ത 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍  എന്ന വ്യാജേനെ പ്രതികള്‍ വില്‍ക്കാന്‍ ശ്രമിക്കവെ പരിശോധനയിലാണ് വ്യാജസ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്. 

ജ്വല്ലറി ഉടമ സ്വര്‍ണവള കാരറ്റ് അനലൈസറില്‍  പരിശോധന നടത്തിയപ്പോഴും 916 ആണെന്ന് ഉറപ്പുവരുത്തിയതിനെ തുടര്‍ന്ന് വിലപറഞ്ഞ് ഉറപ്പിക്കുകയായിരുന്നു. കച്ചവടം ഉറപ്പിച്ച ശേഷം വീണ്ടും നടത്തിയ പരിശാധനയിലാണ് സ്വര്‍ണം വ്യാജമാണെന്ന് കണ്ടെത്തിയത്.  

ഇതോടെ ഉടമ പൊലിസില്‍ വിവരമറിയിച്ചു. പൊലിസ് ചോദ്യം ചെയ്യലില്‍ സ്വര്‍ണം തലശേരിയില്‍ നിന്നും വാങ്ങിയതാണെന്നാണ് ആദ്യം പറഞ്ഞത് പിന്നീട് വാഹനത്തില്‍ ഒരു സംഘം ഇരുവരെയും ജ്വല്ലറിക്ക് മുന്‍പില്‍ ഇറക്കിയതാണെന്നും മാറ്റി പറയുകയായിരുന്നു