കണ്ണൂരിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം
സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ മാനസിക രോഗമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ നിയമിക്കുന്നു.
Dec 16, 2025, 20:12 IST
കണ്ണൂർ : സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ മാനസിക രോഗമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ നിയമിക്കുന്നു. എസ്എസ്എൽസി പാസായ, മെഡിക്കൽ കാറ്റഗറി ഷേപ്പ് ഒന്നുള്ള, 55 വയസിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്്രേടഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0497 2700069