നിയമസഭാ തെരഞ്ഞെടുപ്പ്: കണ്ണൂർ കളക്ട്രേറ്റിൽ ഇ.വി.എം ഡെമോ സെന്റർ പ്രവർത്തനം തുടങ്ങി
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതും വിവിപാറ്റ് പ്രവർത്തിക്കുന്നതും വോട്ടർമാർക്ക് നേരിട്ട് കണ്ടു മനസിലാക്കാനും അവസരമൊരുക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം
കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതും വിവിപാറ്റ് പ്രവർത്തിക്കുന്നതും വോട്ടർമാർക്ക് നേരിട്ട് കണ്ടു മനസിലാക്കാനും അവസരമൊരുക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം. കളക്ട്രേറ്റിൽ പ്രവർത്തനം ആരംഭിച്ച ഇ.വി.എം ഡെമോ സെന്ററിലാണ് ഇതിനുള്ള അവസരമുള്ളത്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിവ ഉൾപ്പെടെ സജ്ജമാക്കിയ സെന്റർ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി സബ് കളക്ടർ ഓഫീസ്, തളിപ്പറമ്പ് ആർ.ഡി.ഒ ഓഫീസ് എന്നിവിടങ്ങളിലും ഇ.വി.എം ഡെമോ സെന്റർ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയുള്ള സമയത്ത് വോട്ടർമാർക്ക് വോട്ടിങ് പ്രക്രിയ പരിചയപ്പെടുന്നതിന് സെന്ററിലെത്തി വോട്ട് ഡെമോ വോട്ട് ചെയ്യാവുന്നതാണ്. തിരഞ്ഞെടുപ്പ് വരെയും ഈ സംവിധാനം പ്രവർത്തിക്കും. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഇൻ ചാർജ് കെ. സിബി, ജില്ലാ ലോ ഓഫീസർ ഒ.ടി. പ്രേംല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, ജില്ലാ സപ്ലൈ ഓഫീസർ ആർ. ജയശ്രീ, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് സുനിൽകുമാർ, വിവിധ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.