പി കെ പി ഉസ്താദ് മൂന്നാം ഉറൂസ് എസ് എം എഫ് സന്ദേശ യാത്ര അസ് ലം തങ്ങൾ നയിക്കും
കണ്ണൂർ : സുന്നീ മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉസ്താദുൽ അസാതീദ് പി കെ പി അബ്ദുസ്സല്ലാം മുസ് ലിയാർ മൂന്നാം ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് ഓഗസ്ത് 28 ന് എട്ടിക്കുളം മുതൽ പാപ്പിനിശ്ശേരി വരെ മഖ്ബറകളിലൂടെ സിയാറയത്ത് സന്ദേശ യാത്ര നടത്തുന്നു.
സയ്യിദ് അസ് ലം തങ്ങൾ അൽ മശ്ഹൂർ ( യാത്രാ അമീർ), ചുഴലി മുഹ് യദ്ദീൻ ബാഖവി, പി ടി.മുഹമ്മദ് മാസ്റ്റർ ശ്രീകണ്ഠാപുരം (അസി: അമീർ) എ കെ. അബ്ദുൽ ബാഖി (ഡയരക്ടർ ) കെ പി. ഉസ്മാൻ ഹാജി വേങ്ങാട്, ശരീഫ് ഹാജി കീഴൂർ, ടി വി.അഹ്മദ് ദാരിമി (അസി. ഡയരക്ടർ ) സത്താർ കൂടാളി (കോർഡിനേറ്റർ) കെ എൻ.മുസ്തഫ കണ്ണാടിപ്പറമ്പ്, ദാവൂദ് കതിരൂർ, എം കെ.മുഹമ്മദ് വിളക്കോട് (അസി. കോർഡിനേറ്റർ) ഷഹീർ പാപ്പിനിശ്ശേരി (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് വേങ്ങാട് കെ പി.ഉസ്മാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ കെ.അബ്ദുൽ ബാഖി പദ്ധതി സമർപ്പിച്ചു.
സത്താർ കൂടാളി, ടി വി.അഹ്മദ് ദാരിമി, നാസർ മാസ്റ്റർ പെരിങ്ങത്തൂർ, കെ എൻ.മുസ്തഫ കണ്ണാടിപ്പറമ്പ്, ഷഹീർ പാപ്പിനിശ്ശേരി, ദാവൂദ് കതിരൂർ, ഫാറൂഖ് വട്ടപ്പൊയിൽ, മഹ്മൂദ് ഹാജി വടക്കുമ്പാട് പങ്കെടുത്തു.