അശ്വിനി കുമാർ വധക്കേസിൽ വിധി പ്രഖ്യാപനം 21 ലേക്ക് മാറ്റി
തലശേരി : ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർ.എസ്.എസ്. നേതാവുമായ കണ്ണൂർ ഇരിട്ടി പുന്നാട്ടെ അശ്വനികുമാർ വധക്കേസിലെ വിധി പ്രഖ്യാപനം ഈ മാസം 21 ലേക്ക് മാറ്റി .തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക . എൻ.ഡി.എഫ്. പ്രവർത്തകരായ 14 പേരാണ് പ്രതികൾ.
തലശേരി : ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർ.എസ്.എസ്. നേതാവുമായ കണ്ണൂർ ഇരിട്ടി പുന്നാട്ടെ അശ്വനികുമാർ വധക്കേസിലെ വിധി പ്രഖ്യാപനം ഈ മാസം 21 ലേക്ക് മാറ്റി .തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക . എൻ.ഡി.എഫ്. പ്രവർത്തകരായ 14 പേരാണ് പ്രതികൾ.
2005 മാർച്ച് 10-ന് രാവിലെ ഇരിട്ടി പയഞ്ചേരിമുക്കിൽ ബസ് തടഞ്ഞു നിർത്തിയാണ് അശ്വനികുമാറിനെ കൊലപ്പെടുത്തിയത്. ഇരിട്ടി പ്രഗതി കോളേജ് അധ്യാപകനായിരുന്നു അശ്വനികുമാർ.
അശ്വിനി കുമാറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി ഒന്നു മുതൽ 12 വരെയുള്ള പ്രതികൾ 2005 ഫെബ്രുവരി മാസം 21 ന് ചാവശ്ശേരി വെളിയമ്പ്രയിലെ പഴശ്ശി ഡാമിനടുത്ത തോട്ടത്തിൽ ഒത്തുചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഒന്നു മുതൽ ഒമ്പതു വരെയുള്ള പ്രതികൾ 2005 മാർച്ച് മാസം പത്താം തീയതി രാവിലെ 10.15 ന് കീഴൂർ, പയഞ്ചേരി മുക്ക് എന്നീ സ്ഥലങ്ങളിൽ നിയമവിരുദ്ധമായി കഠാര,കത്തി, വാൾ, ബോംബ് തുടങ്ങിയ കൈവശം വെച്ച് കൊലപാതകത്തിനായി സംഘടിച്ചു നിന്നുവെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.
ഇതിൻ'നാലു മുതൽ എട്ടു വരെയുള്ള പ്രതികൾ കണ്ണൂരിൽ നിന്നും യാത്രക്കാരെയും കയറ്റി ഭാഗത്തേക്ക് പോവുകയായിരുന്ന KL-14 9322 നമ്പർ പ്രേമ ബസ്സിലെ യാത്രക്കാരെയും വഴിയാത്രക്കാരെയും ആയുധങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി വിരട്ടി ഓടിച്ചു.
ഒന്നാംപ്രതി പുതിയ വീട്ടിൽ അസീസ് അശ്വിനിയെ കൊല ചെയ്യാൻ ഇടതുഭാഗം ഷോൾഡറിന് അടുത്ത് കഠാര കൊണ്ട് കുത്തിയും രണ്ടാം പ്രതിയായ കുഞ്ഞറക്കൽ തെയ്യട വളപ്പിൽ നൂഹുൽ അമീലും മൂന്നാം പ്രതി എംപി മർഷോക്കും കഴുത്തിനും കൈക്കും കാലിനും വാൾ കൊണ്ട് വെട്ടിയും മുറിവേൽപ്പിച്ചു. ഏഴാം പ്രതി ആർ.കെ അലിയും എട്ടാം പ്രതി ടി.കെ ഷമീറും സംഭവ സമയത്ത് തലശ്ശേരി ഇരിട്ടി റൂട്ടിലെ പയഞ്ചേരി മുക്കിലെ പബ്ലിക് റോഡിൽ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കേസിലെ പതിമൂന്നാം പതിനാലും പ്രതികളും സഹോദരങ്ങളുമായ ഷമ്മാസും ഷാനവാസും ബോംബ് നിർമ്മാണത്തിന് ആവശ്യമായ വെടിമരുന്ന് സംഘടിപ്പിച്ച് നൽകിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.