അശ്വനി കുമാർ വധക്കേസ്: മൂന്നാം പ്രതിക്കെതിരെ കനത്ത സുരക്ഷയിൽ വിധി പ്രഖ്യാപനം

ആര്‍ എസ് എസ് നേതാവായിരുന്ന അശ്വനി കുമാര്‍ വധക്കേസിൻ്റെ അന്തിമ വിധി  ഇന്ന് കോടതി പ്രഖ്യാപിക്കും

 

തലശേരി:ആര്‍ എസ് എസ് നേതാവായിരുന്ന അശ്വനി കുമാര്‍ വധക്കേസിൻ്റെ അന്തിമ വിധി  ഇന്ന് കോടതി പ്രഖ്യാപിക്കും. 14 പ്രതികളുള്ള കൊലക്കേസിൽഒരാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 13 പേരെ വെറുതെ വിട്ടിരുന്നു.
 
 ആര്‍ എസ് എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുളളവരെയെല്ലാമാണ് കോടതി വെറുതെ വിട്ടത്. ചാവശ്ശേരി സ്വദേശി എം വി മര്‍ഷൂക്കിനെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.  കേസില്‍ ആകെ പതിനാല് പ്രതികളാണ് ഉണ്ടായിരുന്നത്. എന്‍ ഡി എഫ് പ്രവര്‍ത്തകരാണ് എല്ലാവരും.

വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ശരിയായ അന്വേഷണം നടക്കാത്തതാണ് പ്രതികളെ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ രക്ഷിക്കുന്നതിനായി പ്രൊസിക്യുഷൻ ഒത്തു കളിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് ചെയർമാൻ വത്സൻ തില്ലങ്കേരി എന്നിവർ ആരോപിച്ചിരുന്നു. വിധി കേൾക്കുന്നതിനായി നൂറ് കണക്കിനാളുകൾ കോടതി വളപ്പിൽ ഇന്ന് രാവിലെ എത്തിയിരുന്നു. തലശേരി ടൗൺ പൊലിസ് കോടതി വളപ്പിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.