ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് പകല്‍വീട് ഉദ്ഘാടനം 26ന്

ആശ്രയ എജുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രിസ്റ്റിന്റെ കീഴില്‍ തളിപ്പറമ്പ് പൂവത്ത് ആശ്രയ കെയര്‍ ഹെവന്‍ എന്ന പേരില്‍ പകല്‍ വീടും പെയില്‍ ആന്റ് പാലിയേറ്റീവ് കെയറും ആരംഭിക്കുന്നു

 

കണ്ണൂര്‍: ആശ്രയ എജുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രിസ്റ്റിന്റെ കീഴില്‍ തളിപ്പറമ്പ് പൂവത്ത് ആശ്രയ കെയര്‍ ഹെവന്‍ എന്ന പേരില്‍ പകല്‍ വീടും പെയില്‍ ആന്റ് പാലിയേറ്റീവ് കെയറും ആരംഭിക്കുന്നു.26ന് രാവിലെ 10ന് പരിയാരം പഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.രാവിലെ എട്ട് മുതല്‍ അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം.ഭക്ഷണ സൗകര്യം ഉണ്ടാകും.

പഞ്ചായത്തിന് പുറത്ത് ഉള്ളവര്‍ക്കും സേവനം പ്രയോജനപ്പെടുത്താമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ വിമല്‍ ടിവില്‍സണ്‍,വി.കെ സന്തോഷ് കുമാര്‍,വി സാജന്‍,തോമസ് കുട്ടി,പി.എം ബിന്ദു പങ്കെടുത്തു.