പൂരനഗരിയിൽ കപ്പുയർത്തി കണ്ണൂർ : ഭാഗ്യ ലോഗോ ഡിസൈൻ ചെയ്ത ആഹ്ളാദവുമായി ആർട്ടിസ്റ്റ് ശശികല

അവസാനനിമിഷം വരെ നീണ്ടുനിന്ന ആവേശോജ്ജ്വല പോരാട്ടത്തിനൊടുവിൽ കലാകിരീടം കണ്ണൂരിലേക്ക് കൊണ്ടുവന്ന കലാപ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം നൽകാൻ നാടൊരുങ്ങുന്നു.

 

കണ്ണൂർ :അവസാനനിമിഷം വരെ നീണ്ടുനിന്ന ആവേശോജ്ജ്വല പോരാട്ടത്തിനൊടുവിൽ കലാകിരീടം കണ്ണൂരിലേക്ക് കൊണ്ടുവന്ന കലാപ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം നൽകാൻ നാടൊരുങ്ങുന്നു. ജില്ലാ പഞ്ചായത്തിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും സ്കൂളുകളുടെയും നേതൃത്വത്തിൽ ട്രെയിനിറങ്ങുന്ന വിദ്യാർത്ഥികളെ സ്വീകരിച്ചാനയിക്കും.
 1028 പോയിൻ്റുകൾ നേടിയാണ് കണ്ണൂർ ജില്ല കല, വിദ്യ, നാദം എന്നിവ സമന്വയിപ്പിച്ച പുസ്തകവും വളയിട്ട കൈയും ശംഖുമുള്ള 117.5 പവന്റെ സ്വർണ്ണ കപ്പിൽ മുത്തമിട്ടത്. കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ ഇത്തവണ തിരിച്ചുപിടിച്ചത്.

1023 പോയിന്റുകൾ നേടി തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനവും, 1017 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂളുകളുടെ കാര്യത്തിൽ ആലത്തൂർ ഗുരുകുലം എച് എസ് എസാണ് മുന്നിലെത്തിയത്. സ്വർണകപ്പ് മോഹൻലാൽ, മന്ത്രി വി ശിവൻകുട്ടി, മന്ത്രി കെ രാജൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് കൈമാറി. തൃശൂരിൽ നടന്ന സ്കൂൾ കലോത്സവത്തിൽ ലോഗോ ഡിസൈൻ ചെയ്തത് കണ്ണൂരുകാരനായ ആർട്ടിസ്റ്റ് ശശികലയാണ് .

മൂന്നാംതവണയാ ണ് ഇദ്ദേഹത്തിൻ്റെ ലോഗോ സംസ്ഥാന കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മത്സരത്തിനെത്തിയ 164-ഓളം ലോ ഗോകളിൽ നിന്നാണ് അദ്ദേഹത്തിൻെറ ലോഗോ തിരഞ്ഞെടു ക്കപ്പെട്ടത്. ഇത്തവണത്തെകലാ കിരീടം നേടിയത് ഇത് കണ്ണൂരിന് അഭിമാന നിമിഷമാണെന്ന് ആർട്ടിസ്റ്റ് ശശികല കണ്ണൂരിൻ്റെ വിജയത്തിൽ പ്രതികരിച്ചു.കണ്ണൂരിന്റെ കലാ താരങ്ങൾക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നതായും മുൻ കാലോത്സവ ജേതാവ് കൂടിയായ ആർട്ടിസ്റ്റ് ശശികല പറഞ്ഞു. തുടക്കത്തിൽ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ച വെച്ചായിരുന്നു മത്സരമെന്നും ശശികല കൂട്ടിച്ചേർത്തു.