താറുമാറാക്കിയ ടൌൺ സ്ക്വയർ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ; ആർട്ടിസ്റ്റ് ശശികല കലക്ടർക്ക് നിവേദനം നൽകി
അനധികൃത നിർമ്മാണം നടത്തി കോർപ്പറേഷന്റെ സ്റ്റോപ്പ്‌മെമ്മോ വഴി നിർത്തലാക്കപ്പെട്ട ടൌൺ സ്‌ക്വയറിലെ പാർക്കിംഗ് സ്ഥലത്തെ നിർമ്മാണ സാമഗ്രികൾ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് പാർക്കിങ്ങും കുട്ടികളുടെ പാർക്കും പൂർവ്വസ്ഥിതിയിൽ പ്രവർത്തിക്കാനുള്ള നടപടിയെടുക്കണമെന്ന് കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആർട്ടിസ്റ്റ് ശശികല കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കണ്ണൂർ :അനധികൃത നിർമ്മാണം നടത്തി കോർപ്പറേഷന്റെ സ്റ്റോപ്പ്‌മെമ്മോ വഴി നിർത്തലാക്കപ്പെട്ട ടൌൺ സ്‌ക്വയറിലെ പാർക്കിംഗ് സ്ഥലത്തെ നിർമ്മാണ സാമഗ്രികൾ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് പാർക്കിങ്ങും കുട്ടികളുടെ പാർക്കും പൂർവ്വസ്ഥിതിയിൽ പ്രവർത്തിക്കാനുള്ള നടപടിയെടുക്കണമെന്ന് കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആർട്ടിസ്റ്റ് ശശികല കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കുട്ടികളുടെ പാർക്കിലേക്കുള്ള വഴിയും പാർക്കിങ്ങിലേക്കുള്ള വഴിയും വേലി കെട്ടി മറക്കുക വഴി ഇവിടേക്കുള്ള പ്രവേശനം വിഷമകരമാണെന്നും കുഴികൾ കുഴിച്ച മണ്ണ് കൂട്ടിയിടുക വഴി കാറ്റടിക്കുമ്പോൾ മൈതാനത്ത് വിശ്രമിക്കുന്നവർക്ക് പാരിസ്ഥിക ആഘാതം അനുഭവപ്പെടുന്നുണ്ടെന്നും ആർട്ടിസ്റ്റ് ശശികല നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കോർപറേഷൻ സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് എം.എൽ.എ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് .