കണ്ണൂരിൽ ആർട്ട് ഓഫ് ലിവിംഗ് നവരാത്രി മഹോത്സവം നടത്തും
ഉത്തര കേരളത്തിലെ ആർട്ട് ഓഫ് ലിവിംഗ് ആശ്രമമായ മൂടാടി ആശ്രമത്തിൽ വൈദിക് ധർമ സംസ്ഥാൻ കേരളയുടെ നേതൃത്വത്തിൽ നവരാത്രി മഹോത്സവം എട്ടു മുതൽ 11 വരെയുള്ള ദിവസങ്ങളിൽ നടക്കും.
കണ്ണൂർ: ഉത്തര കേരളത്തിലെ ആർട്ട് ഓഫ് ലിവിംഗ് ആശ്രമമായ മൂടാടി ആശ്രമത്തിൽ വൈദിക് ധർമ സംസ്ഥാൻ കേരളയുടെ നേതൃത്വത്തിൽ നവരാത്രി മഹോത്സവം എട്ടു മുതൽ 11 വരെയുള്ള ദിവസങ്ങളിൽ നടക്കും. ബംഗ്ളൂരു ഇന്റർനാഷണൽ ആശ്രമത്തിൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യത്തിൽ നടക്കുന്ന പൂജകളും ഹോമങ്ങളും തത്സമയം മൂടാടി ആശ്രമത്തിലും നടത്തും.
ബംഗ്ളൂരു വേദ വിഞ്ജാൻ മഹാവിദ്യാപീഠത്തിലെ വേദ പണ്ഡിതരാണ് ഹോമങ്ങൾക്കും പൂജകൾക്കും കാർമികത്വം വഹിക്കുക. മഹാചണ്ഡികാ ഹോമം, മഹാഗണപതി ഹോമം, സുദർശന ഹോമം, രുദ്ര ഹോമം, എന്നിവയാണ് പ്രധാന ഹോമങ്ങൾ. കൂടാതെ കലാപരിപാടികളും വിദ്യാരംഭവും ഉണ്ടായിരിക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ വേദിക് ധർമ സംസ്ഥാൻ കേരള കോ-ഓർഡിനേറ്റർ കെ.ആർ. മനോജ്, ഉത്തര കേരള കോ-ഓർഡിനേറ്റർ എം.വി. രഞ്ജിത്ത്, കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ അനിൽ കുമാർ, ആർട്ട് ഓഫ് ലിവിംഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് രാജേഷ് തെക്കൻ, സെക്രട്ടറി പി.കെ. രാജേഷ് എന്നിവർ പങ്കെടുത്തു.