സി.ബി.ഐ ചമഞ്ഞ് ചാലാട് സ്വദേശിയിൽ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാക്കൾ അറസ്റ്റിൽ
സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തിചാലാട് സ്വദേശിയായ പ്രവാസി യിൽ നിന്നും 13 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ
കണ്ണൂർ: സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തിചാലാട് സ്വദേശിയായ പ്രവാസി യിൽ നിന്നും 13 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. തൃശൂർ ശാന്തിനഗർ പള്ളി വളപ്പിൽ ഹൗസിലെ ജിതിൻ ദാസ് (20), ആലപ്പുഴ സക്കറിയ വാർഡിലെ യാഫിപുരയിടം ഹൗസിലെ ഇർഫാൻ ഇഖ്ബാൽ (23) എന്നിവരെയാണ് എസിപി ടികെ രത്നകുമാറിന്റെ നിർദ്ദേശപ്രകാശം അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
ഏറണാകുളം ജില്ലയിൽ വച്ചാണ് പ്രതികൾ പിടിയിലായത്. പ്രതികൾ പരാതിക്കാരനെ ഓൺലൈൻ വീഡിയോ കോൾ വഴിവെർച്ച്വൽ അറസ്റ്റ് നടത്തിയതായി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. ഓഗസ്റ്റ് ആറുമുതൽ എട്ടുവരെയുള്ള ദിവസങ്ങളിലായി നടന്ന തട്ടിപ്പിൽ പരാതിക്കാരനായ ചാലാട് സ്വദേശിക്ക് 12,91000 രൂപയാണ് നഷ്ടമായത്. ഇതേ തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്.
അനധികൃത കള്ളപ്പണ ഇടപാടും രാജ്യവിരുദ്ധമായ വിദേശബന്ധങ്ങളും ആരോപിച്ചായിരുന്നു ഭീഷണി.