തലശേരിയിൽ ബന്ധുവീട്ടിൽ നിന്നും മൊബൈൽ കവർന്ന യുവാവ് പിടിയിൽ
ബന്ധു വീട്ടിൽ നിന്നും സ്ത്രീയുടെ ഒമ്പതിനായിരം രൂപ വില വരുന്ന മൊബൈൽ കവർച്ച നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Jan 21, 2025, 14:40 IST
തലശേരി :ബന്ധു വീട്ടിൽ നിന്നും സ്ത്രീയുടെ ഒമ്പതിനായിരം രൂപ വില വരുന്ന മൊബൈൽ കവർച്ച നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കതിരൂർ അഞ്ചാംമൈലിലെ പൊയാൽ വീട്ടിൽ എൻ.വിജിലാനെ (25) യാണ് 'കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .തലശ്ശേരിയിലെ ഒരു കടയിൽ മോഷണം നടത്തിയ മൊബൈൽ വിൽക്കുന്നതിനിടയിലാണ് പിടിയിലായത് .കതിരൂർ അഞ്ചാം മൈലിലെ സി. ഷർമ്മിളയുടെ മൊബൈൽ ഫോണാണ് ഇയാൾ ബന്ധു വീട്ടിൽ നിന്നും തിങ്കളാഴ്ച പകൽ അടിച്ച് മാറ്റിയത്.