തലശേരിയില്‍ കഞ്ചാവുമായി ചാലില്‍ സ്വദേശികളായ രണ്ടു യുവാക്കള്‍പിടിയില്‍

 

 തലശേരി:ചാലില്‍ റോഡില്‍ ദേശീയപാതാപരിസരത്തുനിന്നും കഞ്ചാവുമായി പിടിയിലായ രണ്ടു യുവാക്കളെ എക്‌സൈസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തലശേരി ചാലില്‍സ്വദേശികളായ എം.പി റയീസ്, സിറാജ് എന്നിവരെയാണ് തലശേരി എക്‌സൈസ് റെയ്ഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  സി.സെന്തില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 

തലശേരി - മാഹി ദേശീയപാതയില്‍ നിന്നും ചാലില്‍ റോഡിലെ ഗോപാല്‍ സണ്‍സെന്ന ടീഷോപ്പിനു സമീപത്തുനിന്നാണ് ഇരുവരും പിടിയിലായത്. തലശേരി കടല്‍പാലം കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പന നടത്തിവരികയായിരുന്ന പ്രതികളെ സാഹസികമായാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫസര്‍മാരായ കെ.ബൈജേഷ്. വി.കെ ഫൈസല്‍, വിനിതാ സി. ഇ.ഒമാരായ എം. ബീന, കാവ്യ  എന്നിവരും പങ്കെടുത്തു.