പാനൂരിൽ ലക്ഷങ്ങൾ വെച്ച് ചൂതാട്ടം നടത്തിയ സംഘത്തിലെ ഏഴു പേർ അറസ്റ്റിൽ
തലശേരി:പാനൂരിൽ ലക്ഷങ്ങൾ വെച്ചു ചീട്ടു കളിച്ച സംഘത്തെ പൊലിസ് പിടികൂടി.കണ്ണൂർ, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തുന്ന സംഘത്തിലെ ഏഴുപേരെ യാണ്പാനൂർ എസ്.ഐ. പി.ജി. രാംജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .

വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെ സി.ടി. അനിൽ (51), ചമ്പാട് അരയാക്കൂലിലെ ടി.പി. പ്രിയേഷ് (38), ശിവപുരം കാഞ്ഞിലേരിയിലെ കാരോത്ത് വീട്ടിൽ എ. സുരേഷ്‌ബാബു (44), പന്ന്യന്നൂർ കുന്നോത്തു വീട്ടിൽ എം.കെ. നിജി എന്ന നിജിത്ത് (40), അരയാക്കൂൽ ജമ്മിൻറവിട ജെ. ബിജു (44), വടകര പുതുപ്പണം കാനാങ്കോട്ടെ ബി.പി. നാസർ (48), പുതുപ്പണം കോട്ടക്കടവിലെ പി.ടി. പ്രദീപൻ (55) എന്നിവരാണ് പിടിയിലായത്.
അരയാക്കൂൽ പുരുട്ടിപറമ്പിലെ ആളൊഴിഞ്ഞ പറമ്പിനിന്നാണ് ഇവരെ പിടിച്ചത്. കളിക്കളത്തിൽ നിന്ന് 3,04,620 രൂപയും പിടിച്ചെടുത്തു. ഫോണിൽ ബന്ധപ്പെട്ടാണ് സംഘം ചീട്ടുകളിക്കായിഎത്താറുള്ളത്. ആളൊഴിഞ്ഞസ്ഥലം കണ്ടുവെച്ചശേഷം സംഘത്തിലെ ആളുകൾ പരസ്‌പരം ബന്ധപ്പെടുകയാണ് പതിവ്. എസ്.ഐ. സുനിൽകുമാറും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.