കണ്ണൂർ സെൻട്രൽ ജയിലിൽ വയോധികനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂർ: സെൻട്രൽ ജയിലിൽ  കോളയാട് സ്വദേശി കരുണാകരനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി പാലക്കാട് കോട്ടായി സ്വദേശി കുന്നത്ത് വീട്ടിൽ വേലായുധനെ (65)പൊലിസ് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി സെൻട്രൽ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  

കൊല്ലപ്പെട്ട കരുണാകരൻ സ്ഥിരമായി നടക്കാനുപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക് ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയത്. തലക്കും കാലിനും മുഖത്തും അടിയേറ്റിരുന്നു.സഹതടവുകാരായ ഇരുവരും ജയിലിലെ ആശുപത്രി വാർഡിൽ നിന്നും അടുത്ത ദിവസമാണ് സെല്ലിലെത്തിയത്. ഇരുവരും തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് വാക്കേറ്റത്തിന് ഇടയാക്കിയത്.