ആറളം ഫാം ഭൂമി പാട്ടത്തിന് നൽകുന്നതിനെതിരെ എ.ഐ.ടിയു സി നേതാവ് ഹൈക്കോടതിയിൽ ഹരജി നൽകി
ആറളം ഫാമിൽ പട്ടികവർഗവികസനവകുപ്പിന്റെ അധീനതയിലുള്ള ഭൂമി സ്വകാര്യ സംരംഭകർക്ക് പങ്കാളിത്തകൃഷിക്ക് ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനത്തിനെതിരേ ഹൈക്കോടതിയിൽ ഹർജി നൽകി.
Feb 20, 2025, 13:10 IST
ഇരിട്ടി: ആറളം ഫാമിൽ പട്ടികവർഗവികസനവകുപ്പിന്റെ അധീനതയിലുള്ള ഭൂമി സ്വകാര്യ സംരംഭകർക്ക് പങ്കാളിത്തകൃഷിക്ക് ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനത്തിനെതിരേ ഹൈക്കോടതിയിൽ ഹർജി നൽകി.
രണ്ട് പൊതുപ്രവർത്തകർ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ച് സർക്കാരിന് നോട്ടീസയച്ചു. എന്നാൽ സർക്കാർ രണ്ടാഴ്ചത്തെ സമയം ചോദിച്ചിട്ടുണ്ട്. ഫാം മാനേജ്മെന്റിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി. ജില്ലാ ജന. സെക്രട്ടറി കെ.ടി. ജോസും അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറി സി.പി. ഷൈജനുമാണ് ഹൈക്കോടതിയെ സമീപിച്ചത്.