ആറളം ഫാമിൽ ഷീ ക്ലബ് അംഗങ്ങൾക്ക് ബോധവത്കരണം നടത്തി
കുടുംബശ്രീ ജില്ലാമിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആറളം ഫാമിലെ ഷീ ക്ലബ്ബ് അംഗങ്ങളായ 13 നും 25 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കായി ബ്ലോക്ക് 9 കാളിക്കയത്ത് എഫ് എൻ എച്ച് ഡബ്ലിയു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ഇരിട്ടി: കുടുംബശ്രീ ജില്ലാമിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആറളം ഫാമിലെ ഷീ ക്ലബ്ബ് അംഗങ്ങളായ 13 നും 25 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കായി ബ്ലോക്ക് 9 കാളിക്കയത്ത് എഫ് എൻ എച്ച് ഡബ്ലിയു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പരിശീലനങ്ങളും ബോധവത്കരണവുമാണ് പദ്ധതി പ്രകാരം നടപ്പിലിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഫാമിനുള്ളിലെ 6 ബ്ലോക്കുകളിൽ തുടർച്ചയായ പരിശീലന പരിപാടികൾ സംഘടിപ്പിക്കും .
വാർഡ് മെമ്പർ മിനി ദിനേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് 9 എ ഡി എസ് ചെയർപേഴ്സൺ സി സിന്ധു അധ്യക്ഷയായി.
കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ എം വി ജയൻ മുഖാതിഥിയായി. ആറളം സി ഡി എസ് കമ്മ്യൂണിറ്റി കൗൺസിലർ വി വി ശ്രുതി പദ്ധതി വിശദീകരണം നടത്തി. ആർ പി മാരായ സുശീല സാലി, വത്സമ്മ സോബി എന്നിവർ പരിശീലനം നയിച്ചു. എ ഡി എസ് സെക്രട്ടറി ഷൈനി ചന്ദ്രൻ , എസ് ടി പ്രമോട്ടർ എം കെ മഞ്ജു എന്നിവർ സംസാരിച്ചു.ആറളം പട്ടികവർഗ പ്രത്യേക പദ്ധതി കോഓർഡിനേറ്റർ പി സനൂപ് സ്വാഗതവും അനിമേറ്റർ പി ആർ മിനി നന്ദിയും പറഞ്ഞു. പെൺകുട്ടികളും രക്ഷിതാക്കളുമുൾപ്പെടെ 70 ഓളം പേർ പങ്കെടുത്തു.