തളിപ്പറമ്പിൽ അപ്പോളോ സർക്കസിന് 25 മുതൽ തുടക്കമാകും
സർക്കസ് വ്യവസായത്തിൽ പല നൂതന ഇനങ്ങളുമായി അപ്പോളോ സർക്കസ് തളിപ്പറമ്പിൽ ഏപ്രിൽ 25ന് തുടക്കമാകും. ഏത്യോപ്യൻ കലാകാരന്മാരുടെ മാസ്മരിക പ്രകടനങ്ങളുമായി അപ്പോളോ സർക്കസ് ഉണ്ടപ്പറമ്പ് മൈതാനത്ത് ശനിയാഴ്ച വൈകുന്നേരം 7- നാണ് ആരംഭിക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഭ്യാസപ്രകടനങ്ങളുടെ പുതുമ കൊണ്ടും അവതരണരീതിയുടെ മികവു കൊണ്ടും മികച്ച സർക്കസ് എന്ന ബഹുമതി അപ്പോളോ സർക്കസ് നിലനിർത്തുന്നുണ്ട്. വർഷങ്ങൾക്കിപ്പുറമാണ് തളിപ്പറമ്പ് അഭ്യാസപ്രകടനങ്ങൾക്ക് വേദിയാവുന്നത്. ഏത്യോപ്യൻ കലാകാരൻ അവതരിപ്പിക്കുന്ന ലാഡർ ബാലൻസ്, ബോൾ ബാലൻസ്, ടോൾ റോളർ ബാലൻസ്, സർക്കുലർ റിങ് ആക്രോബാറ്റിക്സ്, ബാസ്കറ്റ് ബോൾ ആക്റ്റ് തുടങ്ങി കാണികൾ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന നിരവധി ഇനങ്ങൾ ആണ് അവതരിപ്പിക്കുന്നത്.
തളിപ്പറമ്പ : സർക്കസ് വ്യവസായത്തിൽ പല നൂതന ഇനങ്ങളുമായി അപ്പോളോ സർക്കസ് തളിപ്പറമ്പിൽ ഏപ്രിൽ 25ന് തുടക്കമാകും. ഏത്യോപ്യൻ കലാകാരന്മാരുടെ മാസ്മരിക പ്രകടനങ്ങളുമായി അപ്പോളോ സർക്കസ് ഉണ്ടപ്പറമ്പ് മൈതാനത്ത് ശനിയാഴ്ച വൈകുന്നേരം 7- നാണ് ആരംഭിക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഭ്യാസപ്രകടനങ്ങളുടെ പുതുമ കൊണ്ടും അവതരണരീതിയുടെ മികവു കൊണ്ടും മികച്ച സർക്കസ് എന്ന ബഹുമതി അപ്പോളോ സർക്കസ് നിലനിർത്തുന്നുണ്ട്. വർഷങ്ങൾക്കിപ്പുറമാണ് തളിപ്പറമ്പ് അഭ്യാസപ്രകടനങ്ങൾക്ക് വേദിയാവുന്നത്. ഏത്യോപ്യൻ കലാകാരൻ അവതരിപ്പിക്കുന്ന ലാഡർ ബാലൻസ്, ബോൾ ബാലൻസ്, ടോൾ റോളർ ബാലൻസ്, സർക്കുലർ റിങ് ആക്രോബാറ്റിക്സ്, ബാസ്കറ്റ് ബോൾ ആക്റ്റ് തുടങ്ങി കാണികൾ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന നിരവധി ഇനങ്ങൾ ആണ് അവതരിപ്പിക്കുന്നത്. റിങ് ബാലൻസും സ്കേറ്റിങും കപ്പ് സോസറും ഫ്ലയിങ് ട്രപ്പീസും ക്രോസ് ബാർ തുടങ്ങിയവയും ഉണ്ടാവും. ഒരേ ടൈമിൽ 3 പേർ ഗ്ലോബിൽ റൈഡ് ചെയ്യും.
2 മണിക്കൂറിൽ 28 ഇനം അദ്ഭുതക്കാഴ്ചകൾ ആണ് അപ്പോളോ സർക്കസ് ഒരുക്കുന്നത് . 45 കലാകാരന്മാരടക്ക0 110 പേരാണ് സംഘത്തിലുള്ളത്. ശനിയാഴ്ച വൈകീട്ട് 7 ന് സർക്കസ് നഗരസഭ ചെയർപേഴ്‌സൺ പി കെ സുബൈർ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
തിങ്കൾ മുതൽ വെള്ളി വരെ 2 പ്രദർശനങ്ങൾ ആണ് ഉണ്ടാവുക വൈകീട്ട് 4.30 നും , 7 മണിക്കും. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി ഉൾപ്പെടെ 3 പ്രദർശനങ്ങൾ ഉണ്ടാവും.150/-, 200/-, 300/-. എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. തളിപ്പറമ്പിൽ നടന്ന വാർത്ത സമ്മേളനത്തിൽ മാനേജർ ദേവരാജ്,ശ്രീഹരി നായർ തുടങ്ങിയവർ പങ്കെടുത്തു