ആന്തൂരിൽ വനിതകൾക്കായി ഷീ ടർഫ് ഒരുങ്ങുന്നു: പ്രവൃത്തി ഉദ്ഘാടനം എം.വി ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു
ആന്തൂർ നഗരസഭ നിർമിക്കുന്ന ഷീ ടർഫിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ വി സതീദേവി അധ്യക്ഷയായി
Mar 10, 2026, 09:13 IST
ധർമശാല :ആന്തൂർ നഗരസഭ നിർമിക്കുന്ന ഷീ ടർഫിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ വി സതീദേവി അധ്യക്ഷയായി.
നഗരസഭാ ആസ്ഥാന മന്ദിരത്തോടും മുനിസിപ്പൽ സ്റ്റേഡിയത്തോടും ചേർന്ന് 69 ലക്ഷം രൂപ ചെലവിലാണ് ടർഫ് നിർമിക്കുന്നത്. സ്ത്രീകൾക്കായി കായിക വിനോദത്തിലൂന്നിയ ആരോഗ്യ സംരക്ഷണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നഗരസഭാ വൈസ് ചെയർപേഴ്സൺ വിനോദ് പാച്ചേനി, സ്ഥിരം സമിതി അധ്യക്ഷരായ ഓമന മുരളീധരൻ, കെ.വി പ്രേമരാജൻ, പി ദീപ, കെ.പി മോഹനൻ, എം ആമിന, അസിസ്റ്റന്റ് എഞ്ചിനീയർ ടി രൂപേഷ്, മുനിസിപ്പൽ സെക്രട്ടറി കെ മനോജ് കുമാർ, മുൻ നഗരസഭാ അധ്യക്ഷരായ പി.കെ ശ്യാമള, പി മുകുന്ദൻ എന്നിവർ പങ്കെടുത്തു.