ആന്തൂർ നഗരസഭയുടെ 'വിജയോത്സവം 2026' സംഘടിപ്പിച്ചു; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു
2026-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും ആദരിക്കുന്നതിനായി ആന്തൂർ നഗരസഭ സംഘടിപ്പിച്ച 'വിജയോത്സവം 2026' ധർമ്മശാലയിലെ കൽകോ ഹാളിൽ വെച്ച് നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി വി. സതീദേവി അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
ധർമ്മശാല: 2026-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും ആദരിക്കുന്നതിനായി ആന്തൂർ നഗരസഭ സംഘടിപ്പിച്ച 'വിജയോത്സവം 2026' ധർമ്മശാലയിലെ കൽകോ ഹാളിൽ വെച്ച് നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി വി. സതീദേവി അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ പരീക്ഷകളിൽ 100% വിജയം നേടിയ മോറാഴ ജി.എച്ച്.എസ്.എസ് (GHSS) സ്‌കൂളിനെ പ്രത്യേകമായി അനുമോദിച്ചു. കൂടാതെ, ലോക പരിസ്ഥിതി ദിന ക്യാമ്പയിനോടനുബന്ധിച്ച് നഗരസഭാ പരിധിയിലുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കടമ്പേരി ജി.യു.പി (GUP) സ്‌കൂളിന് ചടങ്ങിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു.
തുടർന്ന് നഗരസഭാ വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദ് കുമാർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന മുരളീധരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. വി. പ്രേമരാജൻ മാസ്റ്റർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ പി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. മോഹനൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ആമിന ടീച്ചർ, മൊറാഴ ജി. എച്ച്. എസ്. എസ് പ്രിൻസിപ്പൽ ചേതന ജയദേവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.നഗരസഭാ സൂപ്രണ്ട് എൻ. പി. രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി.