ആന്തൂർ നഗരസഭയിൽ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു
ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തി ലഹരിവിരുദ്ധ സന്ദേശറാലി നടത്തി. പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് പരിസരത്തു നിന്ന് തുടങ്ങി ധർമശാലയിൽ സമാപിച്ച റാലി നഗരസഭാ ചെയർപേഴ്സൺ വി. സതീദേവി ഉദ്ഘാടനം ചെയ്തു.
ധർമശാല : ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തി ലഹരിവിരുദ്ധ സന്ദേശറാലി നടത്തി. പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് പരിസരത്തു നിന്ന് തുടങ്ങി ധർമശാലയിൽ സമാപിച്ച റാലി നഗരസഭാ ചെയർപേഴ്സൺ വി. സതീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭ സെക്രട്ടറി മനോജ്‌കുമാർ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദ് കുമാർ അധ്യക്ഷനായി. നഗരസഭാ ശുചിത്വ അംബാസഡർ രജിതാ മധു റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ ടി. അജിത്, നഗരസഭാ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺപി. ദീപ, എം. ആമിന, ഓമനാ മുരളീധരൻ എന്നിവർ സംസാരിച്ചു.
നഗരസഭാ കൗൺസിലർമാർ, സി.ഡി.എസ് (CDS) ഭാരവാഹികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, നഗരസഭയിലെ ഉദ്യോഗസ്ഥർ എന്നിവർ റാലിയിൽ അണിനിരന്നു. വിവിധ വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും വിദ്യാർത്ഥികളുടെ വൻ പങ്കാളിത്തം റാലിയെ ജനശ്രദ്ധേയമാക്കി. പറശ്ശിനി ഹൈസ്കൂൾ, മൊറാഴ ഹൈസ്കൂൾ, സെന്റ് മേരീസ് ഹൈസ്കൂൾ, സ്റ്റെംസ് കോളേജ്, എം.വി.ആർ ആയുർവേദ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും റാലിയുടെ ഭാഗമായി. റാലിയോടനുബന്ധിച്ച് ,സ്റ്റംസ് കോളേജ്, മൊറാഴ ഹയർ സെക്കണ്ടറി സ്കൂൾ,എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ലഹരിക്കെതിരെ അവതരിപ്പിച്ച ഫ്ലാഷ് മോബുകൾ ജനശ്രദ്ധ ആകർഷിച്ചു.