വാര്‍ഷികആഘോഷവും അന്താരാഷ്ട്ര വാദ്യമഹോത്സവവും ഒമ്പതിന് പുറച്ചേരി ആയുർവേദ ഗ്രാമത്തിൽ

ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികആഘോഷവും അന്താരാഷ്ട്ര വാദ്യമഹോത്സവവും ഒമ്പതിന് പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ നടക്കും രാവിലെ 10.30 ന് എം. വിജിന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും.

 

കണ്ണൂര്‍: ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികആഘോഷവും അന്താരാഷ്ട്ര വാദ്യമഹോത്സവവും ഒമ്പതിന് പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ നടക്കും രാവിലെ 10.30 ന് എം. വിജിന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അധ്യക്ഷത വഹിക്കും. 11. 30ന് ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് പെര്‍ഫെക്ഷന്‍ ഇന്‍സ്ട്രുമെന്റ്‌സ് ഇന്‍ നോര്‍ത്ത് മലബാര്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോക്ടര്‍ എന്‍.പി. വിജയകൃഷ്ണന്‍ വിഷയം അവതരിപ്പിക്കും. 

ക്ഷേത്രകല അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത് മോഡറേറ്റര്‍ ആവും. വൈകുന്നേരം 4.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ സതീഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. കേന്ദ്രസാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്. ബാബുരാജന്‍ വിശിഷ്ടാതിഥിയാകും. ഇന്റര്‍നാഷണല്‍ കഥകളി സെന്റര്‍ പ്രസിഡന്റ് ബാബു പണിക്കര്‍, നടി രചന നാരായണന്‍കുട്ടി, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ. രഘുനാഥ് എന്നിവര്‍ മുഖ്യാതിഥികള്‍ ആകും. 

പരിപാടിയുടെ ഭാഗമായി സമാദരം, അവാര്‍ഡ് സമര്‍പ്പണം, ചികിത്സാസഹായ നിധി, സ്‌കോളര്‍ഷിപ്പ് വിതരണം, എന്‍ഡോമെന്റ് വിതരണം എന്നിവയുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ശങ്കരന്‍കുട്ടി മാരാര്‍, ചെറുതാഴം കുഞ്ഞിരാമ മാരാര്‍, ഡോക്ടര്‍ കേശവന്‍ വൈദിരിമന, രവീന്ദ്രന്‍ പുതിയേടത്ത്, ഗിരീഷ് പൂക്കോത്ത് എന്നിവര്‍ പങ്കെടുത്തു.