കണ്ണൂർ നഗരത്തിൽ ആവേശതിരയിളക്കി എൻഡിഎ സ്ഥാനാർത്ഥിക്കായി അണ്ണാമലൈയുടെ റോഡ് ഷോ

കണ്ണൂർ നഗരത്തിൽ ആവേശതിരയിളക്കി ബി ജെ പി തമിഴ്നാട് മുൻ അധ്യക്ഷൻ അണ്ണാമലൈ റോഡ് ഷോ നടത്തി. എൻ ഡി എ കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി സി.രഘുനാഥിനായാണ് അണ്ണാമലെ കണ്ണൂരിലെത്തിയത്. 

 

 കണ്ണൂർ : കണ്ണൂർ നഗരത്തിൽ ആവേശതിരയിളക്കി ബി ജെ പി തമിഴ്നാട് മുൻ അധ്യക്ഷൻ അണ്ണാമലൈ റോഡ് ഷോ നടത്തി. എൻ ഡി എ കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി സി.രഘുനാഥിനായാണ് അണ്ണാമലെ കണ്ണൂരിലെത്തിയത്. 

വെള്ളിയാഴ്ച്ച രാവിലെ 11.45ന് കണ്ണൂർപ്‌ളാസപ്രഭാത് ജങ്ഷനിൽ നിന്നും തുടങ്ങിയ റോഡ് ഷോ സ്‌റ്റേഡിയം കോർണറിൽ സമാപിച്ചു. നൂറ് കണക്കിന് പ്രവർത്തകൾ ബി . ജെ.പിപതാകയും സ്ഥാനാർത്ഥിയുടെ പ്ളക്കാർഡുകളുമായി അണിനിരന്ന റോഡ് ഷോയിൽ മുത്തുക്കുടകൾ, ബാൻഡ് മേളം തുടങ്ങിയവയുമുണ്ടായിരുന്നു നിരവധി വാഹനങ്ങളാണ് റോഡ് ഷോയെ അനുഗമിച്ചത്.