വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റിട്ട. അങ്കണവാടി എംപ്ളോയിസ് ഫെഡറേഷൻ പ്രതിഷേധ ധർണ നടത്തി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റിട്ട. അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
Updated: Nov 19, 2024, 16:08 IST
കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റിട്ട. അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ.പി ഇന്ദിര ധർണ ഉദ്ഘാടനം ചെയ്തു. പെൻഷൻ കൃത്യമായി വിതരണം ചെയ്യുക .
നിർത്തലാക്കിയ ഫെസ്റ്റിവൽ അലവൻസ് പുനസ്ഥാപിക്കുക, ആശ്രിത പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ നടത്തിയത്. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പ്രസന്ന ലോഹിതാക്ഷൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ശോഭന എൻ സ്വാഗതം പറഞ്ഞു. ഐ എൻ ടി യു സി സംസ്ഥാന എക്സി. അംഗം പി ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. മധു കക്കാട്, കെ വി രവീന്ദ്രൻ, തങ്കമണി കെ വി എന്നിവർ സംസാരിച്ചു